0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 159.6K

നല്ല കാശ് തരാമെന്ന് പറഞ്ഞു..'

ദാസേട്ടൻ പറഞ്ഞു

'എന്തിനാ അവൻ വന്നെ..?

ഞാൻ ചോദിച്ചു

'അവൻ ഒറ്റയ്ക്കല്ല.. കൂടെ വേറൊരു നാറി കൂടെ ഉണ്ടായിരുന്നു. അവനെ എനിക്ക് പരിചയം ഇല്ല.. രണ്ടും കൂടി വിർജിൻ ആയ പെണ്ണിനെ തപ്പി വന്നതാണ്.. ഇവന്റെ ഒക്കെ കസ്റ്റടിയിൽ ഇഷ്ടം പോലെ ഉണ്ടായിട്ടും നമ്മുടെ അടുത്ത് എന്തിനാ വന്നതെന്ന് എനിക്ക് ഒട്ടും മനസിലായില്ല..'

ദാസേട്ടൻ പറഞ്ഞു

'എന്നിട്ട്..?

സുനി ചോദിച്ചു

'ലാസ്റ്റ് ഞാൻ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു. ഫ്രഷ് പീസ് ആയിരുന്നു. പക്ഷെ അവന്മാർക്ക് എന്തോ ഇഷ്ടം ആയില്ല.. ഇറങ്ങി പോയി..'

ദാസേട്ടൻ പറഞ്ഞു

എന്റെ ഉള്ളിലെ ഭയം ഏറെക്കുറെ സത്യം ആയി. Sex mafia ആണ് ഇതിന് പിന്നിൽ.. ഒരു കന്യകയേ അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് മുന്നിലാണ് അന്ന് മീനുക്കുട്ടി പോയി പെട്ടത്.. വിധിയുടെ ക്രൂരത

'ആ കൂടെ വന്നവനെ കുറിച്ച് എന്തെങ്കിലും ഐഡിയ ഉണ്ടോ ചേട്ടാ..?

സുനി ചോദിച്ചു

'നിനക്ക് എന്തിനാടാ അവനെ അറിഞ്ഞിട്ട്..?

ദാസേട്ടൻ ചോദിച്ചു

'വെറുതെ.. അന്ന് ഇവിടുന്ന് ഇറങ്ങി പോയപ്പോൾ ഞാൻ കണ്ടിരുന്നു അവരെ. കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി.. അതാ ചോദിച്ചത്..'

സുനി പറഞ്ഞു

പക്ഷെ ദാസേട്ടന് അവനെ പറ്റി അറിവ് ഇല്ലായിരുന്നു. കൂടുതൽ ചോദ്യങ്ങൾ ആകുന്നതിനു മുമ്പ് ദാസേട്ടൻ ഔട്ടും ആയി. രാവിലെ പുള്ളി ഇതിന്റെ ഒക്കെ പകുതിയേ ഓർക്കൂ..

മീനാക്ഷിയേ അന്വേഷിക്കാൻ ഉള്ള മറ്റൊരു വഴിയാണ് സമറിനു ഒപ്പം അന്ന് ഉണ്ടായിരുന്ന ആൾ. പക്ഷെ അയാളെ കുറിച്ച് ദാസേട്ടനും ഒരറിവും ഇല്ലായിരുന്നു..

സമറിന്റെ കാര്യത്തിൽ അയാൾ ജീവനോടെ ഉണ്ടോ

💬 Comments

View all comments