0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 2.1K

സാറിനോട് ഒന്ന് പറയാൻ വന്നതാ..'

ഞാൻ പറഞ്ഞു

'നീ ആരാ ആ കുട്ടിയുടെ..?

ജോർജ് സാർ ചോദിച്ചു

'അങ്ങനെ ബന്ധം ഒന്നുമില്ല. സനൂപേട്ടൻ പക്ഷെ എനിക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. അവൾ എനിക്കൊരു അനിയത്തിയെ പോലെയും..'

ഞാൻ പറഞ്ഞു

'നിങ്ങൾ അദ്ദേഹത്തെ റൂമിലേക്ക് കൊണ്ട് പോകൂ. ഇവിടെ നിങ്ങൾ ഇരിക്കുന്നത് കൊണ്ട് പുരോഗതി ഒന്നുമില്ലല്ലോ. ഞങ്ങളുടെ ജോലി ഞങ്ങൾ എന്തായാലും ചെയ്യും.. ആ കുട്ടിയെ നാളെ തന്നെ കണ്ടു പിടിക്കുകയും ചെയ്യും. ടെൻഷൻ അടിക്കേണ്ട..'

ജോർജ് സാർ പറഞ്ഞു

സാർ പറഞ്ഞത് കേട്ട് ഞാൻ സനൂപേട്ടനോട് സംസാരിച്ചു എങ്കിലും അവിടെ നിന്നും വരാൻ ഏട്ടൻ കൂട്ടാക്കിയില്ല. ഒടുവിൽ ജോർജ് സാർ നേരിട്ട് വന്നു കണ്ടു കൺവിൻസ് ചെയ്താണ് ഞങ്ങൾ റൂമിലേക്ക് പോയത്. ഞങ്ങൾ മൂന്നും എന്റെ മുറിയിലാണ് കിടന്നത്. സനൂപേട്ടൻ കരഞ്ഞു കരഞ്ഞു ആ ക്ഷീണത്തിൽ കിടന്നു ഉറങ്ങി. ഞാനും സുനിയും ഉറങ്ങിയില്ല. ഒന്നും മിണ്ടാതെ പരസ്പരം നോക്കാതെ മറ്റെവിടെക്കോ നോക്കി ഇരുന്നു.. നിശബ്ദത ആ മുറിയെ ആകമാനം മൂടി..

പോക്കറ്റിൽ ഇരുന്ന മാന്ത്രിക മോതിരം എടുത്തു ഞാൻ വെറുതെ ടേബിളിൽ ഇട്ടു കറക്കി.. കറങ്ങി കറങ്ങി അത് വിറച്ചു വിറച്ചു നിശ്ചലമായി.. വീണ്ടും വിരലുകൾക്ക് ഇടയിൽ മോതിരം വച്ചു ഞാൻ കറക്കി വിട്ടു.. അത് തന്നെ ഞാൻ പിന്നെയും തുടർന്നു.. എന്റെ ചിന്തകളെ ഞാൻ ആ മോതിരത്തിന്റെ കറക്കത്തിൽ തളച്ചിടാൻ ശ്രമിച്ചു. ഞങ്ങളുടെ എല്ലാം ജീവിതം മറ്റൊരു ദിശയിലേക്ക് കറക്കി കൊണ്ട് പമ്പരം കണക്കെ ആ മോതിരം കിടന്നു കറങ്ങി..

കേരള പോലീസിന്റെ അന്വേഷണമികവ് കൊണ്ട്

💬 Comments

View all comments