Chapter Title : ടോക്സിക് 3 [സാത്യകി]
അതെന്ത് തന്നെ ആയാലും എന്നെ ബാധിക്കുന്ന കാര്യം അല്ല. ഇവിടെ പെൺകുട്ടികൾ ആരും അങ്ങനെ ഇല്ലെന്നാണ് നിസ്വനി പറഞ്ഞത്. അവളുടെ കണ്ണിൽ പെടാതെ ഇവിടെ എവിടെ എങ്കിലും മീനു ഉണ്ടോ..? ഉണ്ടെങ്കിൽ കണ്ടു പിടിക്കണം.. ഞാൻ ഓരോ കൂടാരത്തിലും ചെന്നു തല ഇടാൻ തുടങ്ങി..
ഓരോന്നിലെയും കാഴ്ചകൾ വ്യത്യസ്തമായിരുന്നു. ചിലർ നമ്മൾ ചെല്ലുന്നത് അറിയുക പോലുമില്ല. ചിലർക്ക് നാണം ആണ്. ചിലർ കൂടെ ചേരാൻ നിർബന്ധിക്കും. കുറച്ചു പേര് മാത്രം ആണ് ഒളിഞ്ഞു നോക്കിയതിനു ദേഷ്യപ്പെട്ടത്.. എന്തായാലും നോക്കിയ കൂടാരങ്ങളിൽ ഒന്നിലും മീനുവോ ചെറിയ കുട്ടികളോ ഇല്ലെന്നത് നേര് തന്നെ..
ഇനി മറ്റെവിടെ എങ്കിലും അവരെ ഇട്ടിട്ട് ഉണ്ടാകുമോ എന്ന് കരുതി എല്ലായിടത്തും ഞാൻ തിരയാൻ തുടങ്ങി.. ഒന്നില്ലാതെ എല്ലായിടത്തും ഞാൻ തിരഞ്ഞു. നിരാശ ആയിരുന്നു ഫലം.. ഒടുക്കം അവസാനപ്രതീക്ഷ എന്നോണം ഞാൻ ടോയ്ലെറ്റിൽ കയറി ചെക്ക് ചെയ്തു.. ലേഡീസ് ന്റെ ടോയ്ലറ്റിലും മീനു ഉണ്ടായിരുന്നില്ല.. അവിടെ ആകെ അടഞ്ഞു കിടന്ന ഒരു വാതിൽ ഞാൻ ചെറുതായ് ഒന്ന് തള്ളി.. അകത്തു ആരോ ഉണ്ട്. മീനു ആണോ എന്നൊന്ന് അറിഞ്ഞാൽ മതി. അവർ പുറത്ത് വരുന്നത് വരെ കാത്തിരിക്കാൻ ഒന്നും എനിക്ക് സമയമില്ല.. കതക് ശരിക്ക് അടയാത്തത് കൊണ്ട് അത് പകുതി തുറന്നു വന്നു
അകത്തൊരു പെണ്ണ് തന്നെ ആയിരുന്നു. പക്ഷെ അത് മീനു അല്ല. ഞാൻ നിരാശനായി. പൂർണ്ണമായി നിരാശനായി എന്ന് പറയാൻ കഴിയില്ല. കാരണം അകത്തു കണ്ടത് അത്യാവശ്യം മസാല പിടിപ്പിക്കുന്ന കാഴ്ച്ച തന്നെ ആയിരുന്നു. ഒരു പെൺകുട്ടി ടോയ്ലറ്റിൽ ഇരുന്നു സ്വയം തടവുക
💬 Comments
View all comments