Chapter Title : ടോക്സിക് 3 [സാത്യകി]
അങ്ങനെ മനസ്സിൽ വിചാരിച്ചു ഞാൻ ടോയ്‌ലെറ്റിന് പുറത്ത് വന്നതും ചെന്നു പെട്ടത് സാം ചമ്പാരന്റെ മുന്നിൽ. അയാളുടെ കയ്യിലെ മോതിരത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി.. ഒറ്റ നോട്ടത്തിൽ ഒറിജിനൽ പോലെ ഉണ്ട്..
'ജോൺ.. നീ എവിടെ ആയിരുന്നു.. വന്നത് ലേറ്റ് ആയി.. പിന്നെ നീ എവിടേക്ക് പോയി..?
സാം ചമ്പാരൻ എന്നോട് ചോദിച്ചു
'ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു..'
ഞാൻ പറഞ്ഞു
'നമ്മുടെ പ്ലാനിംങ്ങിൽ എന്തോ കുഴപ്പമുണ്ട്. ഇവിടെ ഉള്ള ആളുകളിൽ എല്ലാവരെയും ഒന്നൊഴിയാതെ ഞാനാ കണ്ണാടിയുടെ മുന്നിൽ കൊണ്ട് വന്നു. ഈ കൂട്ടത്തിൽ ഒന്നും അവനില്ല..'
അത് കേട്ടതും എന്റെ ചങ്ക് ഒന്ന് പിടച്ചു.. എന്നെ കുറിച്ച് ആണ് ഇയാൾ പറയുന്നത്. ഇവ പറഞ്ഞത് ശരി തന്നെ.. ഇതെനിക്കിട്ട് ഉള്ള ട്രാപ്പ് ആണ്. പക്ഷെ ഞാൻ എങ്ങനെ കറക്റ്റ് ആയി ഇതിൽ വന്നു കയറുമെന്ന് ഇവർക്ക് അറിയാം... ഒന്നും എനിക്ക് മനസിലായില്ല. ഒരു കാര്യം മാത്രം എനിക്ക് ഉറപ്പുണ്ട്. ഇവിടെ അധികം നേരം നിന്നാൽ എന്റെ തലയോട്ടിയിൽ തുള വീഴും
'എല്ല്... എല്ലാരേയും നോക്കിയോ.. ഇനി ആൾ പോയിട്ടുണ്ടേലോ..?
എന്റെ വാക്കുകളിൽ പതർച്ച ഉണ്ടായിരുന്നു
'ഇവിടെ വന്നവർ ആരും തിരിച്ചു പോയിട്ടില്ല. ആൾ ഇപ്പോളും ഇവിടെ ഉണ്ടെന്ന് കനീഷി പറയുന്നു..'
സാം പറഞ്ഞു
'നമ്മൾ.. നമ്മൾ കാണാതെ പുറത്ത് പോയെങ്കിലോ..? ഞാൻ ഒന്ന് പുറത്ത് നോക്കീട്ട് വരാം..'
ഞാൻ പറഞ്ഞു
'ജോൺ..'
തിരിഞ്ഞു നടന്ന എന്നെ സാമൂവൽ വിളിച്ചു
'നിന്റെ വിരലിനു എന്ത് പറ്റി..?
എന്റെ വിരലിലേക്ക് സംശയത്തോടെ നോക്കി അയാൾ ചോദിച്ചു.. മനസ്സിൽ വന്ന
💬 Comments
View all comments