0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 174.9K

അറിയാം നിങ്ങൾ എവിടെ എത്തുമെന്ന്... അതിന് വേണ്ടിയാണ് ഈ പാർട്ടി.. എങ്ങനെ എങ്കിലും രക്ഷപ്പെട്ടോ..'

അവൾ പറഞ്ഞു

'നിനക്ക് ഇതൊക്കെ അറിയാമെങ്കിൽ നീ ഇവരുടെ ഒപ്പം ഉള്ള ആളല്ലേ.. എന്തിനാ എന്നെ ഹെല്പ് ചെയ്യുന്നത്..?

ഞാൻ ചോദിച്ചു

'നിങ്ങൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഇവന്മാർ ജന്മം കൊണ്ട് തന്നെ പിശാചുക്കൾ ആണ്.. ആ മോതിരം അത് ഇരട്ടിപ്പിക്കുകയെ ഉള്ളു.. അതിനി തിരിച്ചു ഇവരുടെ കയ്യിൽ എത്തരുത്... എനിക്ക് അതേ ഉള്ളു..'

ഇവാനിയ പറഞ്ഞു

'താങ്ക്സ്...'

എനിക്ക് എന്തോ ഇവളോട് നന്ദി പറയാൻ തോന്നി.. അത് പറയണം.. എന്റെ ജീവൻ ആണ് ഇന്ന് ഇവൾ രക്ഷിച്ചത്

'അയാളെ നിങ്ങൾ എന്ത് ചെയ്തു..?

ജോൺസണെ കുറിച്ച് ആണ് അവൾ ചോദിച്ചത്

'ഒന്നും ചെയ്തില്ല.. അയാളുടെ വീട്ടിൽ ഒരു അലമാരയിൽ പൂട്ടി ഇട്ടിട്ടുണ്ട്..'

ഞാൻ പറഞ്ഞു

അവളുടെ മുഖത്ത് ഒരു നിരാശ പടരുന്നത് ഞാൻ കണ്ടു..

'സമയം കളയാതെ പോ..'

അവളെന്നോട് പറഞ്ഞു..

അവൾ പറഞ്ഞത് എനിക്ക് മുഴുവൻ ആയി വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ എങ്ങനെ ഇവിടെ ഉണ്ടെന്ന് അവർക്ക് മനസിലായി. ഞാൻ ആരാണെന്ന് ഇവർക്ക് അറിയാമോ.? അതിന് സാധ്യത ഇല്ല. അങ്ങനെ ആണെങ്കിൽ അവർക്ക് ഞാൻ ഉള്ളിടത്ത് വരാമല്ലോ.. ഇത് മറ്റെന്തോ ആണ്.. മോതിരത്തിന്റെ സാമീപ്യം ഒരുപക്ഷെ അവർക്ക് അറിയാൻ കഴിയുമായിരിക്കും.. ഇത് മാജിക്ക് ആണ്.. ഇവിടെ ലോജിക്കൽ ആയി ചിന്തിച്ചാൽ ഉത്തരം കണ്ടെത്താൻ കഴിയില്ല.. തല്ക്കാലം ഇവൾ പറയുന്നത് കേൾക്കുന്നത് തന്നെ നല്ലത്. മീനു എന്തായാലും ഇവിടെ ഇല്ല. അപ്പോൾ എത്രയും പെട്ടന്ന് ഇവിടുന്ന് പുറത്ത് ഇറങ്ങണം..

💬 Comments

View all comments