Chapter Title : ടോക്സിക് 3 [സാത്യകി]
ഞങ്ങളെ ശ്രദ്ധിച്ചപ്പോ ഇവാനിയ എന്റെ ചുണ്ടിൽ പതിയെ ഉമ്മ വച്ചു. താല്പര്യം ഉണ്ടായിട്ട് അല്ല, അവർക്ക് സംശയം തോന്നാതെ ഇരിക്കാൻ. ഇപ്പോൾ അവർക്ക് ഒരാണ് ടോയ്‌ലറ്റിൽ നിൽക്കുന്ന കണ്ടു സംശയം തോന്നില്ല. ആണും പെണ്ണും കളിച്ചു മതി മറന്നു ഇവിടെ എത്തിയത് ആണെന്നെ കരുതൂ..
അവർ രണ്ടും തിരിച്ചു പോയി കഴിഞ്ഞു ആണ് ഇവാനിയ എന്റെ ദേഹത്ത് നിന്നും മാറിയത്. ഉടനെ തന്നെ എന്നെ കൊണ്ട് ടോയ്‌ലെറ്റിന് ഉള്ളിൽ കയറി അവൾ വാതിൽ അടച്ചു..
'നിങ്ങൾ ആരാ ശരിക്കും..?
അവളെന്നോട് ചോദിച്ചു
'ഞാൻ.. ഞാൻ..'
ഒരാണ് ആണ് ഈ ചോദിച്ചത് എങ്കിൽ ഭയം കൊണ്ട് ഞാൻ അവനെ ആക്രമിച്ചേനെ. ഈ പെണ്ണിനെ ഞാൻ എന്ത് ചെയ്യും
'ജോൺസൺ അല്ല എന്നെനിക്ക് അറിയാം.. ആ കയ്യിലെ കെട്ടിന് അടിയിൽ എന്താണെന്നും എനിക്ക് അറിയാം..'
ഇവാനിയ പറഞ്ഞു
'ഞാൻ ഒരു പ്രശ്നത്തിനും വന്നതല്ല. ഞാൻ പൊക്കോളാം..'
ഞാൻ പറഞ്ഞു
'എന്ത് ധൈര്യത്തിൽ ആണ് പിന്നെ ഇങ്ങോട്ട് വന്നത്..? ഇവിടെ എല്ലാവരും നിങ്ങളെ കൊല്ലാൻ കാത്തു നിൽക്കുവാ..'
അവൾ പറഞ്ഞു
'എന്നെയോ..? ഞാൻ ഇവിടെ ഉണ്ടെന്ന് നിനക്ക് മാത്രമേ ഇപ്പോൾ അറിയൂ..'
ഞാൻ പറഞ്ഞു
'അല്ല.. നിങ്ങൾ ഇവിടെ വരുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു.. ഇത് ട്രാപ്പ് ആണ് നിങ്ങൾക്ക് ഉള്ളെ.. അവർ കണ്ടു പിടിക്കുന്നതിന് മുമ്പ് രക്ഷപ്പെട്ടോ..'
ഇവാനിയ പറഞ്ഞു
എനിക്ക് അവൾ പറയുന്നത് ഒന്നും മനസിലായില്ല. ഞാൻ ഇവിടെ ഉണ്ടാകും എന്ന് ഇവർക്ക് എങ്ങനെ അറിയാം. ഞാൻ ആരാണെന്ന് ഇവർ മനസിലാക്കിയോ..? ഞാൻ അത് അവളോട് ചോദിച്ചു..
'ഇവർക്ക്
💬 Comments
View all comments