0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 176.2K

അയാൾ പറഞ്ഞത്. അല്ല. കൊല്ലാതെ എന്നെ വേണമെന്ന്.. പക്ഷെ കാൽ ചൂണ്ടി വെടി പൊട്ടിക്കാൻ നിന്ന ഗുണ്ടകൾ കണ്ടത് Space Stone വഴി അപ്രത്യക്ഷൻ ആകുന്ന താനോസിനെ പോലെ മാഞ്ഞു പോകുന്ന എന്നെയാണ്.. മോതിരം മാറ്റിയിട്ടു അദൃശ്യൻ ആയി ഞാൻ അവിടെ നിന്നും മരണവെപ്രാളത്തിൽ പുറത്ത് എത്തി.. ഞാൻ പുറത്ത് എത്തിയോ അകത്തു തന്നെ ഉണ്ടോ എന്ന് അവർക്ക് ഉറപ്പ് ഇല്ലായിരുന്നു..

ഹോട്ടലിനു പുറത്ത് എത്തി ഡ്രസ്സിന് ഉള്ളിൽ നിന്ന് ഫോൺ എടുത്തു ഞാൻ പെട്ടന്ന് സുനിയെ വിളിച്ചു. എന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കുറെ മിസ്സ്‌ കോൾ ഫോണിൽ ഉണ്ടായിരുന്നു. സൈലന്റ് ആയിരുന്നത് കൊണ്ട് ഞാൻ അത് അറിഞ്ഞതെ ഇല്ല

'സുനി.. നീ എവിടാ...?

ഞാൻ അണച്ചു കൊണ്ട് ചോദിച്ചു

'നീ.. നീ എവിടാ.. സേഫ് ആണോ..?

സുനി എന്തോ അറിഞ്ഞിട്ടെന്ന പോലെയാണ് ചോദിച്ചത്. അവന്റെ ശബ്ദത്തിൽ എന്തോ പതർച്ച ഉണ്ടായിരുന്നു.

'ഞാൻ ഒരുവിധം ആണ് അവിടെ നിന്ന് രക്ഷപെട്ടത്..'

ഞാൻ പറഞ്ഞു

'നീ എന്താ ഫോൺ നോക്കാഞ്ഞത്.. ഞാൻ എത്ര നേരമായി ട്രൈ ചെയ്യുന്നു..'

സുനി പറഞ്ഞു

'എന്താ ഉണ്ടായേ...?

ഞാൻ ചോദിച്ചു

'എടാ ജോൺസൺ രക്ഷപ്പെട്ടു.. കുറച്ചു മുമ്പ് അയാളുടെ വീട്ടിലേക്ക് ആരോ ഒരാൾ വന്നു.. അയാൾ ശബ്ദം കേട്ടാവണം അലമാര പോയി തുറന്നു. ജോൺസൺ വേഗത്തിൽ കാർ എടുത്തോണ്ട് പുറത്തോട്ട് പോകുന്നത് കണ്ടാണ് ഞാൻ നിന്നേ വിളിച്ചത്..'

സുനി പറഞ്ഞു

'ഇനി അത് കൊണ്ടാണോ അവർ എന്നെ തിരിച്ചറിഞ്ഞത്.. അതിന് സാധ്യത ഇല്ല..'

ഞാൻ പറഞ്ഞു

'നീ എവിടെയാ.. ഞാൻ

💬 Comments

View all comments