Chapter Title : ടോക്സിക് 3 [സാത്യകി]
അവിടേക്ക് വരാം..'
സുനി പറഞ്ഞു
'ഒരു മിനിറ്റ്.. ജോൺസൺ..'
ദൂരെ നിന്ന് ഒരു കാർ ഹോട്ടലിൽ വന്നെത്തിയതും അതിൽ നിന്ന് ജോൺസൺ പുറത്ത് ഇറങ്ങുന്നതും ഞാൻ കണ്ടു.
പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത കാര്യം ആണ് അവിടെ നടന്നത്. വെളിയിൽ ഓടി വന്ന ഗുണ്ടകൾ ഞാൻ ആണെന്ന് കരുതി ജോൺസനെ കടന്നു പിടിക്കാൻ ശ്രമിച്ചു.. ജോൺസൺ പരിഭ്രാന്തനായി അവരെ തിരിച്ചു തല്ലാൻ തുടങ്ങി.. കുറച്ചു ദൂരത്തു നിന്നായത് കൊണ്ട് എനിക്ക് മുഴുവനും കൃത്യമായി കാണാൻ കഴിഞ്ഞില്ല. ഞാൻ ആണെന്ന് കരുതി ഗുണ്ടകൾ ജോൺസനെ ആക്രമിക്കുന്നതും ആരോ ഒരാൾ ജോൺസന്റെ കാലിൽ വെടി വയ്ക്കുന്നതും ആണ് ഞാൻ കണ്ടത്. പക്ഷെ വീഴാൻ പോയ ജോൺസന്റെ നെഞ്ചിൽ ആണ് വെടി കൊണ്ടത്.. പിന്നെ അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല. അവിടെ നിന്ന് മാറുന്നതിനു മുമ്പ് വെടി വച്ച ആളെ ഞാൻ ഒന്ന് നോക്കി. അത് ടോമി ആയിരുന്നു.. സാമൂവലിന്റെ അനിയൻ ചമ്പാരൻ..
'What Have you done...? അത് ജോൺ ആണെന്ന് നിനക്ക് അറിയില്ലേ..?
സാമൂവൽ ടോമിയോട് കയർത്തു.. ഹോസ്പിറ്റലിൽ ജോണിനെ കൊണ്ട് വന്നെങ്കിലും ജീവൻ രക്ഷിക്കാൻ അവർക്ക് ആയില്ല
'അത് ഞാൻ എങ്ങനെ അറിയും ജോൺ ആയിരുന്നോ അവന്റെ രൂപത്തിൽ വന്നവൻ ആണോന്ന്..?
ടോമി ചോദിച്ചു
'രണ്ടാണേലും ഷൂട്ട് ചെയ്യരുത് എന്നല്ലേ ഞാൻ പറഞ്ഞത്...?
സാം ചോദിച്ചു
'അതിന് ഞാൻ കാലിൽ ആണ് ഷൂട്ട് ചെയ്തത്..'
ടോമി പറഞ്ഞു
'മതി.. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല..'
ആഗ്സ്റ്റിൻ അവർക്കിടയിലെ തർക്കം മുറുകണ്ട എന്ന് കരുതി സംസാരിച്ചു
'ലിന.. നീ റിബയുടെ
💬 Comments
View all comments