Chapter Title : ടോക്സിക് 3 [സാത്യകി]
അടുത്തേക്ക് ചെല്ല്..'
അഗസ്റ്റിൻ ഭാര്യയെ റിബയുടെ അടുത്തേക്ക് അയച്ചു. ഭർത്താവ് മരിച്ചതിലും വലിയ ഒരു ഷോക്കകിൽ ആയിരുന്നു റിബ അപ്പോൾ. മണിക്കൂറുകൾ മുമ്പ് ജോൺ ആണെന്ന് കരുതി താൻ സംസാരിച്ചു ഒപ്പം ഉണ്ടായിരുന്ന ആൾ വേറെ ആരോ ആണ്.. തങ്ങളുടെ മോതിരം തട്ടിയെടുത്ത ആ കള്ളൻ.. അതായിരുന്നു റിബയ്ക്ക് ഉണ്ടായ ഏറ്റവും വലിയ ഞെട്ടൽ..
'മരിച്ചത് ഗൺ ഫയറിൽ ആണെന്ന് എവിടെയും വരരുത്.. നമ്മളിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് നമുക്ക് വലിയൊരു തിരിച്ചടി ആകും..'
സാം പറഞ്ഞു
'പെരിയവരുടെ കേസ് നമുക്ക് ഇഷ്ടം ഉള്ളത് പോലെ മാറ്റമായിരുന്നു. പക്ഷെ ജോൺ ഒരു പോലീസ് ഓഫീസർ ആണ്. ചെയ്യാൻ പറ്റുന്നതിന് പരിധി ഉണ്ട്. കയ്യിൽ ആണേൽ മോതിരവും ഇല്ല..'
അഗസ്റ്റിൻ അല്പം ഈർഷ്യയോടെ പറഞ്ഞു
'അത് കൂടെ കൂടെ ഓർമിപ്പിക്കണ്ട..'
സാമിന്റെ സ്വരം ഉയർന്നു
'പോലീസിൽ ഇപ്പോളും നമ്മുടെ ആളുകൾ ഉണ്ടല്ലോ.. പ്ലീസ്.. ഇച്ചായൻ പറഞ്ഞത് കാര്യം ആണ്.. നമുക്ക് ഇത് ഒതുക്കി വച്ചെ പറ്റു..'
ടോമി മയത്തിൽ സംസാരിച്ചു.. ദേഷ്യത്തിൽ പിറുപിറുത്ത് കൊണ്ട് അഗസ്റ്റിൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു..
സാമും അഗസ്റ്റിനും പണ്ട് മുതലേ ചേർച്ച ഇല്ലാത്തവർ ആണ്. അഗസ്റ്റിനു തന്റെ ഇളയ പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കുന്നതിൽ സാമിന് നല്ല എതിർപ്പ് ഉണ്ടായിരുന്നു. പക്ഷെ പെരിയവർക്ക് അഗസ്റ്റിനെ വലിയ വിശ്വാസം ആയിരുന്നു. അത് കൊണ്ടാണ് ഒരുപാട് പ്രായവ്യത്യാസം ഉണ്ടായിട്ടും അഗസ്റ്റിനെ തന്റെ കുടുംബത്തിൽ ഒരാളാക്കാൻ അയാൾ സ്വന്തം മകളെ വിവാഹം ചെയ്തു കൊടുത്തത്. അഗസ്റ്റിന്റെയും ലിനയുടെയും മകളായ എസ്തയോട് ആണ് പെരിയവർക്ക് പേരക്കുട്ടികളിൽ ഏറ്റവും
💬 Comments
View all comments