0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 177.2K

വാത്സല്യവും ഉണ്ടായിരുന്നത്.. ഇതും സാമിന് തീരെ രസിക്കുന്ന കാര്യം ആയിരുന്നില്ല..

അപ്പന് തന്നെക്കാൾ വിശ്വാസവും കരുതലും അഗസ്റ്റിനോട് ആണെന്നത് സാമിനെ എല്ലായ്‌പോഴും അലട്ടിയിരുന്നു..

'മോതിരം നഷ്ടം ആയപ്പോൾ പലരുടെയും ശരിക്കുള്ള മുഖം പുറത്ത് വരുന്നുണ്ട്..'

സാം കനീഷിയോട് പരാതി എന്ന പോലെ പറഞ്ഞു

'ആരുടെ കാര്യമാണ് നീ പറയുന്നത്..?

കനീഷി ചോദിച്ചു

'എല്ലാവരുടെയും.. അഗസ്റ്റിൻ ആണെങ്കിൽ ഇപ്പോൾ പറയുന്നത് പോലെ ഒന്നും ചെയ്യാൻ പറ്റാതെ ആയി. ജോണിന്റെ മരണം അറ്റാക്ക് ആണെന്ന് വരുത്തി തീർക്കാൻ പ്രയാസം ഉണ്ടത്രേ..'

സാം പറഞ്ഞു

'ഈ സമയത്ത് നിങ്ങൾ ഒരുമിച്ച് നിൽക്കണം..'

കനീഷി പറഞ്ഞു

'എങ്ങനെ.. എങ്ങനെ..?

സാമിന് ദേഷ്യം വന്നു.. കനീഷിയോട് അല്ല എന്ന് മാത്രം

'എല്ലാവരും എനിക്ക് എതിരെ ആണ് പ്രവർത്തിക്കുന്നത്.. ടോമി ഇന്ന് ചെയ്തത് കണ്ടോ. ഷൂട്ട് ചെയ്യരുത് എന്ന് പറഞ്ഞിട്ട് ഷൂട്ട് ചെയ്തു.. അതും ജോണിനെ..'

'അവന് ആളെ മനസ്സിലായില്ലല്ലോ.. എല്ലാം പെട്ടന്ന് അല്ലേ..?

കനീഷി ചോദിച്ചു

'അവൻ ഉദ്ദേശിച്ച ആളെ തന്നെ ആണ് വെടി വച്ചത് എങ്കിലും ആൾ മരിച്ചിട്ട് മോതിരം എടുത്തിട്ട് എന്ത് ഫലം..? അല്ലെങ്കിലും മോതിരം എനിക്കല്ലേ കിട്ടുന്നത്, അതിന് ശക്തി ഉണ്ടായാൽ എന്താ ഇല്ലെങ്കിൽ എന്താ.. നഷ്ടങ്ങൾ എനിക്ക് മാത്രം.. ആദ്യം മോതിരം പോയി. ഇപ്പോൾ ജോണും..'

സാം അല്പം ക്രൂരമായ തന്റെ സങ്കടം പങ്ക് വച്ചു

'അതിന് മുമ്പ് നിനക്ക് നിന്റെ അപ്പനെ നഷ്ടം ആയിരുന്നു..'

കനീഷി അത് സാമിനെ ഒന്ന് ഓർമ്മിപ്പിച്ചു

'ഇനി എന്തെങ്കിലും വഴി ഉണ്ടോ..? അവൻ ആരാണെന്ന് കണ്ടു പിടിക്കാൻ..?

സാം ചോദിച്ചു

'എന്റെ

💬 Comments

View all comments