Chapter Title : ടോക്സിക് 3 [സാത്യകി]
പ്രാർഥനകൾക്ക് കബന്ധൻ ഉത്തരം തരുന്നില്ല.. മോതിരത്തിന്റെ ഉടമയെ നിങ്ങൾ ആക്രമിച്ചത് മൂർത്തിക്ക് ഇഷ്ടം ആയില്ല എന്നാണ് എനിക്ക് തോന്നുന്നത്..'
കനീഷി പറഞ്ഞു
'മോതിരത്തിന്റെ അവകാശികൾ ഞങ്ങൾ ആണ്.. ഞങ്ങളോട് അനിഷ്ടം കാണിക്കുന്നതിന് എന്തിന്..? ശരിയായ കാര്യം അല്ലേ ഞങ്ങൾ ചെയ്തത്..?
സാം ചോദിച്ചു
'കബന്ധൻ ഒരു കുടുംബത്തിന്റെയും സ്വത്തല്ല.. ഒരു കുടുംബത്തെയും അയാൾ സേവിക്കുന്നില്ല.. മോതിരം കയ്യിൽ ആര് അണിയുന്നുവോ അയാളെ ആണ് കബന്ധൻ സേവിക്കുന്നത്.. '
കനീഷി അത് സാമിനെ ഓർമ്മിപ്പിച്ചു
'കനീഷി അപ്പോൾ ആരുടെ ഒപ്പമാണ്.. ഞങ്ങളുടേയോ..? അതോ മോതിരം ഇപ്പോൾ ഉള്ളവന്റെ കൂടെയോ..?
സാം അർഥം വച്ചു ചോദിച്ചു
'മുറ അനുസരിച്ചു അവനെ ആണ് ഞാൻ സേവിക്കേണ്ടത്.. പക്ഷെ എന്റെ അപ്പനും നിന്റെ അപ്പനും ആയിട്ട് തുടങ്ങി വച്ച ആചാരങ്ങളും ബന്ധവും ഞാൻ ആയിട്ട് വേണ്ടെന്ന് വയ്ക്കില്ല..'
കനീഷി മറുപടി കൊടുത്തു
'ഒരു ബലി കൂടി നടത്തിയാൽ.. എന്തെങ്കിലും വഴി തെളിയില്ലേ..?
സാം ചോദിച്ചു
'ബലിക്ക് വേണ്ടി മൂർത്തി ഇപ്പോൾ ദാഹിക്കുന്നില്ല.. അത് വേണ്ടി വരുമ്പോൾ അവൻ ആവശ്യപ്പെടും.. അപ്പോൾ ഞാൻ പറയാം..'
കനീഷി പറഞ്ഞു
'അതിനിനി എത്ര നാൾ ഞാൻ കാത്തിരിക്കണം..?
അക്ഷമനായി സാം ചോദിച്ചു..
അതിന് മറുപടി പറയാതെ ഒന്ന് നോക്കിയതിനു ശേഷം കനീഷി നടന്നകന്നു..
ഈ സമയം ഞാനും സുനിയും തിരിച്ചു റൂമിൽ എത്തിയിരുന്നു..
'ഇത്രയും കഷ്ടപ്പെട്ടിട്ട് അതിന് ഒരു പ്രയോജനവും ഉണ്ടായില്ല.'
സുനി പറഞ്ഞു
'മീനു അവിടെ ഉണ്ടാകും എന്നായിരുന്നു എന്റെ പ്രതീക്ഷ.. ഇനി അവളെ എങ്ങനെ കണ്ടു പിടിക്കും..'
ഞാൻ പറഞ്ഞു
'സമറും ചത്തു അവനുമായി
💬 Comments
View all comments