Chapter Title : ടോക്സിക് 3 [സാത്യകി]
കണക്ഷൻ ഉള്ള ജോൺസനും ചത്ത്. ഇനി അവന്റെ കുടുംബക്കാർക്ക് ഇതിൽ വല്ല പങ്കും ഉണ്ടോ..?
സുനി ചോദിച്ചു
'ചമ്പാരന്മാർക്കോ..?
ഞാൻ ചോദിച്ചു
'അതേ. അവരൊന്നും അത്ര വെടിപ്പ് അല്ലല്ലോ. ഈ ജോൺ അവരുടെ മരുമകൻ അല്ലേ. ഇങ്ങനൊരു പാർട്ടിയിൽ അവർ കുടുംബസമേതം അവിടെ ഉണ്ടായിരുന്നു താനും. അപ്പോൾ ജോണിന് അറിയാവുന്ന ഈ കാര്യം അവർക്ക് കൂടി അറിയാൻ സാധ്യത ഇല്ലേ..?
സുനി ചോദിച്ചു
'സാധ്യത ഉണ്ട്. പക്ഷെ അത് വച്ചു മാത്രം നമുക്ക് ഒരു മൂവ് നടത്താൻ പറ്റില്ല. ജോൺ ഈ വിഷയത്തിൽ ഇടപെട്ടെങ്കിൽ അത് ഒന്നുകിൽ മറ്റാർക്കോ വേണ്ടി കേസ് അട്ടിമറിച്ചു. മറ്റാർക്കോ വേണ്ടി അല്ലെങ്കിൽ സ്വന്തം കുടുംബത്തിന് വേണ്ടി. ഇതിൽ അയാളുടെ ഫാമിലി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നമുക്ക് ഉറപ്പില്ല. ഏത് ക്രിമിനലിനു വേണ്ടിയും അയാൾ ഇങ്ങനെ ചെയ്തേക്കാം..'
ഞാൻ പറഞ്ഞു
'ഒരു വഴി ഉണ്ടല്ലോ. നമ്മൾ ഈ ചമ്പാരന്മാരെ വാച്ച് ചെയ്യണം. അപ്പോൾ മീനു ആയി അവർക്ക് എന്തേലും കണക്ഷൻ ഉണ്ടെങ്കിൽ അറിയാം..'
സുനി പറഞ്ഞു
'അവരുമായി നമ്മൾ ഡിസ്റ്റൻസ് കീപ് ചെയ്യുന്നത് ആണ് നമുക്ക് നല്ലത്. ഉറപ്പ് കിട്ടാതെ അവരുടെ പിന്നാലെ പോകണ്ട..'
ഞാൻ പറഞ്ഞു
'നിനക്ക് പേടി ഉണ്ടോ..? എനിക്കറിയാം നീ അവിടെ നിന്ന് രക്ഷപെട്ടെങ്കിലും മരണത്തെ നീ മുന്നിൽ കണ്ടിരുന്നു എന്ന്.. നീ പേടിക്കണ്ട. ഞാൻ അവരെ വാച്ച് ചെയ്തോളാം..'
എനിക്ക് പേടി തട്ടി എന്ന് കരുതി സുനി പറഞ്ഞു
'പേടി ഉള്ളത് കൊണ്ടല്ല. അവർക്ക് നമ്മളെ ട്രാക്ക് ചെയ്യാൻ പറ്റുന്നുണ്ട് എങ്ങനെയോ..'
ഞാൻ പറഞ്ഞു
'ട്രാക്ക് ചെയ്യുകയോ..?
സുനി
💬 Comments
View all comments