Chapter Title : ടോക്സിക് 3 [സാത്യകി]
ചോദിച്ചു
'ശരിക്ക് നമ്മളെ അല്ല. ഈ മോതിരത്തെ. ഞാൻ അവിടെ ഉണ്ടെന്ന് അവർക്ക് അറിയാം. പക്ഷെ ഞാൻ ആരാണെന്ന് അറിയില്ല. ഞാൻ അവിടെ വരുമെന്ന് അവർക്ക് അറിയാം.. പക്ഷെ എങ്ങനെ എപ്പോ എന്നൊന്നും അറിയില്ല.. ഇതെങ്ങനെ ഇവർക്ക് പറ്റുന്നു എന്നും എനിക്ക് അറിയില്ല..'
ഞാൻ പറഞ്ഞു
'എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല..'
സുനി പറഞ്ഞു
'എനിക്കും ഒട്ടും മനസിലായില്ല. അവിടെ ഏതോ കണ്ണാടി ഒക്കെ ഉണ്ടായിരുന്നു. അതിൽ നോക്കിയാൽ നമ്മളെ ഐഡന്റിഫെ ചെയ്യാമെന്നൊക്കെ അവിടെ പറയുന്നുണ്ട്.. ഈ മോതിരം പോലെ വേറെ എന്തോ മാജിക്..'
ഞാൻ പറഞ്ഞു
'ശരിക്കും...?
സുനി അത്ഭുതത്തോടെ ചോദിച്ചു
'അതേ.. അതാണ് ഞാൻ പറഞ്ഞത്, ഇനി അവരുടെ പുറകെ പോകുന്നു എങ്കിൽ എന്തെങ്കിലും തെളിവ് കിട്ടിയിട്ട് മതി..'
ഞാൻ പറഞ്ഞു
'അപ്പോൾ നമ്മളിനി എന്ത് ചെയ്യും..?
അവൻ ചോദിച്ചു
'എന്തെങ്കിലും ഒരു വഴി നമുക്ക് മുന്നിൽ തെളിയും...'
മനസ്സിൽ അവശേഷിച്ച ഒരിത്തിരി പ്രതീക്ഷയുടെ ബലത്തിൽ ഞാൻ പറഞ്ഞു
ആ പ്രതീക്ഷ വെറുതെ ആണെന്ന് തോന്നിച്ചു കുറച്ചു ദിവസങ്ങൾ കടന്നു പോയി. ഞങ്ങൾക്ക് മുന്നിൽ ഒരു വഴിയും തെളിഞ്ഞു കണ്ടില്ല.
സമറിന്റെയും ജോണിന്റെയും മരണം എന്ത് കൊണ്ടാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു എങ്കിലും ജോർജ് സാറിന് അതിന് പിന്നിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ ജോർജ് സാർ അതിനെ മറ്റൊരു രീതിയിൽ ആണ് കണ്ടത്. അവരത് ഡിസേർവ് ചെയ്യുന്നു എന്ന് സാറിന് തോന്നി. മീനുവിന്റെ കേസ് വഴി മുട്ടിക്കാൻ ഡിപ്പാർട്മെന്റ്ല് ഏറ്റവും കളിച്ചത് ജോൺസൺ ആയിരുന്നു എന്ന് സാറിന് അറിയാമായിരുന്നു. അത് കൊണ്ട് രണ്ട്
💬 Comments
View all comments