0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 177.8K

മരണവും അർഹിച്ചത് ആയിരുന്നു എന്ന് പുള്ളിക്ക് തോന്നി. അതിന് പിന്നിൽ ഞങ്ങൾക്ക് ഉള്ള കണക്ഷൻ അപ്പോളും പുള്ളിക്ക് അറിയുമായിരുന്നില്ല..

ജോണിന്റെ മരണം കൊണ്ടും മീനുവിന്റെ കേസ് കൂടുതൽ മുന്നോട്ടു കൊണ്ട് പോകാൻ ഡിപ്പാർട്മെന്റ്ല് ജോർജ് സാറിന് സാധിച്ചില്ല. അതിന്റെ ഒരു വിഷമം സാറിന് ഉണ്ടായിരുന്നു. ഈ രണ്ട് മരണങ്ങൾ കൂടി ആയപ്പോ സാറിന് ഈ കേസിൽ എന്തെങ്കിലും ചെയ്യണം എന്നും തോന്നി. പക്ഷെ നിലവിൽ ഞങ്ങളെ പോലെ സാറും നിസ്സഹായൻ ആയിരുന്നു.. അത് കൊണ്ട് ഒരു ദിവസം ജോർജ് സാർ എന്നെ കാണാൻ വന്നു. അന്ന് സുനി ഇവിടെ ഇല്ലായിരുന്നു..

'നമുക്ക് ഒന്ന് സനൂപിന്റെ വീട് വരെ പോകാം..'

മീനുവിന്റെ കേസിൽ തന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം ജോർജ് സാറിന് നല്ലത് പോലെ ഉണ്ടായിരുന്നു. സാറിനും ഒരു മോളാണ്. അപ്പോൾ ഒരച്ഛന്റെ സങ്കടം പുള്ളിക്ക് ശരിക്ക് മനസിലാകും.. സനൂപേട്ടനെ കണ്ടു മീനുവിന് വേണ്ടിയുള്ള അന്വേഷണം സാർ ഇനിയും തുടരും എന്ന് പറയാനും കേസിൽ വിട്ടു പോയ ലിങ്ക് എന്തെങ്കിലും ഉണ്ടോന്ന് അറിയാൻ കൂടി ആയിരുന്നു ആ പോക്ക്. ഡിപ്പാർട്മെന്റ് അറിഞ്ഞോണ്ട് അങ്ങനെ ഒരു പോക്ക് നടക്കില്ല. അത് കൊണ്ടാണ് എന്നെ കൂടെ കൂട്ടിയത്.. പോലീസ് ജീപ്പിൽ ആണ് ഞങ്ങൾ പോയിരുന്നത് എങ്കിലും സാർ യൂണിഫോമിൽ ഒന്നും ആയിരുന്നില്ല.

സനൂപേട്ടന്റെ വീട്ടിലെ അവസ്ഥ വളരെ ശോകം ആയിരുന്നു. ആകെ മൊത്തം ഒരു നിശബ്ദത ആയിരുന്നു ആയിരുന്നു. മീനുക്കുട്ടി ഓടി നടന്ന വീട് ഇപ്പോൾ അവൾ ഇല്ലാതെ ഒരു മരണവീട് പോലെയായി. സനൂപേട്ടൻ ആകെ ചത്ത അവസ്‌ഥയിൽ

💬 Comments

View all comments