0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 178.3K

ആയിരുന്നു. അന്നത്തെ കാര്യങ്ങൾ പലതും വീണ്ടും ഓർത്തെടുക്കാൻ സനൂപേട്ടന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് കൊണ്ട് കൂടുതൽ ഒന്നും സനൂപേട്ടൻ സംസാരിച്ചില്ല.. സനൂപേട്ടന്റെ ചേട്ടൻ ആയിരുന്നു കൂടുതലും ജോർജ് സാറിനോട് സംസാരിച്ചിരുന്നത്..

'എല്ലാവരും ഈ കേസ് കയ്യൊഴിഞ്ഞു എന്നാ ഞങ്ങൾ കരുതിയത്. ആരെങ്കിലും ഒക്കെ ഇപ്പോളും അവളെ അന്വേഷിക്കുന്നുണ്ടല്ലോ..'

സനൂപേട്ടന്റെ ചേട്ടൻ സാറിനോട് പറഞ്ഞു

'എനിക്കും ഒരു മോളാണ്.. മീനാക്ഷി എവിടെ എന്ന് ഞാൻ കണ്ടു പിടിക്കും.. എന്റെ വാക്കാണ്..'

ജോർജ് സാർ പറഞ്ഞു

'നിങ്ങളെ പോലെ നല്ല മനുഷ്യർ ഇപ്പോളും പോലീസിലും മീഡിയയിലും ഒക്കെ ഉണ്ടല്ലോ.. അപ്പോൾ ഞങ്ങളുടെ മീനാക്ഷിയെ തിരിച്ചു കിട്ടുമെന്ന വിശ്വാസം ഇപ്പോളും ഞങ്ങൾക്ക് ഉണ്ട്..'

അദ്ദേഹം പറഞ്ഞു

'മീഡിയ..?

അത് എന്താണ് ഉദ്ദേശിച്ചത് എന്ന് ഞങ്ങൾ രണ്ട് പേർക്കും മനസിലായില്ല

'നിങ്ങൾ വരുന്നതിന് തൊട്ട് മുമ്പ് മീഡിയയിൽ നിന്ന് രണ്ട് പേര് വന്നിരുന്നു.. മീനുവിനെ കുറിച്ച് അറിയാൻ.. അവളെ കണ്ടു പിടിക്കും എന്ന് പറഞ്ഞിട്ടാണ് അവരും പോയത്..'

അദ്ദേഹം പറഞ്ഞു

'തൊട്ട് മുമ്പെന്ന് പറയുമ്പോ ഒരു ബ്ലാക്ക് ലാൻസർ ലാണോ അവർ വന്നത്..?

ഞാൻ ചോദിച്ചു.. വീടിന് മുന്നേ ഉള്ള വളവിൽ വച്ചു ഒരു കാർ ഞാൻ കണ്ടിരുന്നു

'കറുത്ത കാറാണ്.. ഏത് കാറാണ് എന്നറിയില്ല..'

സനൂപേട്ടന്റെ ഏട്ടൻ പറഞ്ഞു

ആരൊക്കെയാ വന്നത്..? ഏത് ചാനലിൽ നിന്നാണ്..?

ജോർജ് സാർ ചോദിച്ചു..

'പേര് പറഞ്ഞിരുന്നു.. അത് ഞാൻ ശരിക്കും ഓർക്കിന്നില്ല.. ഒരു പെണ്ണും ചെക്കനും ആയിരുന്നു വന്നത്..'

'അതേത് ചാനൽ ആയിരിക്കും ഇപ്പോളും ഈ കേസിൽ ഇന്ട്രെസ്റ്റ് ഉള്ളത്..?

തിരിച്ചു പോകുന്ന വഴിയിൽ

💬 Comments

View all comments