0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 178.7K

ഞാൻ സാറിനോട് ചോദിച്ചു

'ഒരുമാതിരി ചാനൽ എല്ലാം ഈ കേസ് ഒഴിഞ്ഞത് ആണല്ലോ.. ഇനി വല്ല ഓൺലൈൻ മീഡിയയും ആയിരിക്കും..'

ജോർജ് സാർ പറഞ്ഞു

തിരിച്ചു പോകുന്ന വഴി ആണ് റോഡ് സൈഡിൽ ഒരു ബ്ലാക്ക് ലാൻസർ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇത് തന്നെ ആയിരുന്നു സനൂപേട്ടന്റെ വീട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ കണ്ട കാർ. അപ്പോൾ ഇവരാണ് ആ മീഡിയക്കാർ..

'സാർ.. ഇത് അവരാണ്.. എനിക്ക് ഉറപ്പാണ്..'

ഞാൻ പറഞ്ഞത് കേട്ട് ജോർജ് സാർ ജീപ്പ് ഒതുക്കി

'ഇവരുടെ പുറകെ പോയിട്ട് വല്ല പ്രയോജനവും ഉണ്ടോ..?

സാർ ചോദിച്ചു

'ഇങ്ങോട്ട് വന്ന ക്ലൂ അല്ലേ.. ഒന്ന് ചികഞ്ഞു നോക്കാം..'

ഞാൻ പറഞ്ഞു

'നിനക്ക് നല്ല ഡീറ്റെക്റ്റീവ് തല ഉണ്ടല്ലോഡാ..'

ജോർജ് സാർ ചിരിച്ചു കൊണ്ട് പറഞ്ഞു

ഒരു ഹോട്ടലിന്റെ സൈഡിൽ ആയിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. അവർ കോഫി വല്ലതും കുടിക്കാൻ കയറിയത് ആകും. സമയം സന്ധ്യ ആകാറായിരുന്നു. ഞാനും സാറും ഹോട്ടലിനു ഉള്ളിൽ കയറി ഒരു സീറ്റിൽ ഇരുന്നു. അവിടെ ഇരുന്നു അകത്തുള്ളവരെ ഒക്കെ ഞങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. മീഡിയയിൽ നിന്ന് ആണെന്ന് തോന്നിക്കുന്ന രീതിയിൽ വേഷം ഇട്ട ആരെയും ഞങ്ങൾ കണ്ടില്ല

'ഞാൻ വാഷ് ചെയ്യുന്ന അവിടെ പോയി നോക്കിയിട്ട് വരാം..'

സീറ്റിൽ നിന്ന് എഴുന്നേറ്റു ഞാൻ സാറിനോട് പറഞ്ഞു..

വാഷ് ചെയ്യുന്ന അവിടെക്ക് തിരിഞ്ഞപ്പോൾ ആണ് അപ്രതീക്ഷിതമായി അവൾ വീണ്ടും എന്റെ മുന്നിൽ വന്നത്.. പോലീസിന്റെ വേഷത്തിൽ വന്ന, സമറിന്റെ റൂമിൽ അതിക്രമിച്ചു കയറിയ അതേ പെണ്ണ്.. അവളാണ് മീഡിയയിൽ നിന്നാണെന്ന്

💬 Comments

View all comments