0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 178.7K

പറഞ്ഞു മീനുവിന്റെ വീട്ടിൽ ഞങ്ങൾക്ക് മുന്നേ വന്നത്..

'നീ......!

അവളെ കണ്ട അമ്പരപ്പിൽ ഞാൻ പെട്ടന്ന് ഒന്ന് നിശ്ചലനായി

എന്നെ ആദ്യം കണ്ടിട്ട് അവൾക്ക് മനസിലായില്ല. പിന്നെ പെട്ടന്ന് തന്നെ അവൾ എന്നെ തിരിച്ചറിഞ്ഞു. അവളുടെ അടുത്തേക്ക് നീങ്ങിയ എന്നെ അവൾ പെട്ടന്ന് ഒറ്റ തള്ളിനു മാറ്റിയിട്ടു പിന്നിലേക്ക് ഓടി. ഹോട്ടലിന്റെ അടുക്കള വഴി അവൾ പുറത്തേക്കുള്ള വഴി വെളിയിലേക്ക് ഓടി.. അവൾക്ക് പിന്നാലെ ഞാനും..

'സാറെ.. അവൾ.. സീത.. ഡ്യൂപ്ലിക്കേറ്റ് പോലീസ്..'

അവൾക്ക് പിറകെ ഓടുന്ന വഴിയിൽ ഞാൻ ഫോൺ എടുത്തു ജോർജ് സാറിനെ വിളിച്ചു

'നീ അവളുടെ പിന്നിൽ നിന്ന് മാറരുത്.. ഞാൻ ജീപ്പ് എടുത്തു പുറകെ വരാം..'

ജോർജ് സാർ പറഞ്ഞു

അവൾ ഓടി കയറിയത് റോഡിലേക്ക് ആണ്. അവളുടെ കാർ കിടക്കുന്ന സൈഡിലേക്ക് ഓടാൻ തുനിഞ്ഞു എങ്കിലും എന്തോ ഓർത്തിട്ട് അവൾ എതിർ ദിശയിൽ ആണ് ഓടിയത്. അവൾക്ക് പിന്നാലെ ഞാനും പാഞ്ഞു..

ഒരു സാധാരണ പെൺകുട്ടിയേക്കാൾ നല്ല വേഗത ഇവൾക്ക് ഉണ്ട്. അത് കൊണ്ടാണ് ഒപ്പം എത്താൻ എനിക്ക് ഒരല്പം കഷ്ടപ്പെടേണ്ടി വന്നത്. മോതിരം കയ്യിൽ ഉണ്ടായിരുന്നു എങ്കിൽ സെക്കന്റ്‌ കൊണ്ട് ഇവളെ പിടിക്കാമായിരുന്നു. പക്ഷെ ഇപ്പോൾ മോതിരം കൈവശം ഇല്ല. സുനിയുടെ കയ്യിലാണ്. പിന്നെ ഇവളെ പിടിക്കാൻ എനിക്ക് മോതിരം വേണമെന്നും ഇല്ല. ഒന്ന് accelerate ചെയ്താൽ മതി..

ഒരു വൈറ്റ് ഷർട്ടും പാന്റും ആയിരുന്നു അവളുടെ വേഷം. ഓട്ടത്തിൽ അവളുടെ ബ്രഹത്തായ ചന്തികൾ വല്ലാതെ ആടി ഉലയുന്നത് എനിക്ക് നല്ലത് പോലെ കാണാമായിരുന്നു. പക്ഷെ അത് ആസ്വദിക്കാൻ

💬 Comments

View all comments