0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 179.2K

ഉള്ള സാവകാശം എനിക്ക് ഇല്ലായിരുന്നു. ഈ പണ്ടാരം പെണ്ണ് നിക്കണ്ടേ. എന്റെ ഈഗോയെ hurt ചെയ്തു അവൾ കുതിക്കുന്നത് ഒരുപാട് നീണ്ടു പോകാൻ ഞാൻ സമ്മതിച്ചില്ല.. തൊട്ടടുത്ത പാലത്തിൽ വച്ചു ഞാൻ അവളെ പിടിച്ചു..

പിടിച്ചു എന്ന് വച്ചാൽ കയറി പിടിച്ചു എന്നല്ല. കയ്യിൽ കയറി പിടിച്ചു. കൈ വിടീക്കാനും എന്നെ തള്ളി മാറ്റാനും അവൾ വീണ്ടും ശ്രമം നടത്തി. അങ്ങനെ എപ്പോളും എന്നെ തള്ളിയിട്ടു പോകാമെന്നു നീ കരുതണ്ട മോളെ.. ഞാൻ രണ്ട് കൈ കൊണ്ടും അവളെ വട്ടം പിടിച്ചു. അപ്പോളേക്ക് ജീപ്പിൽ ജോർജ് സാർ അവിടെ എത്തി..

'നീ ഞങ്ങൾ പോലീസ്കാരുടെ പകുതി പണി എടുക്കുന്നവൾ ആണല്ലെടി.. കുറേ നാളായി നിന്നേ ഞാൻ തപ്പുന്നു...'

ജോർജ് സാർ അവളുടെ അടുത്തേക്ക് വന്നു..

'എനിക്ക് മനസിലായില്ല..'

അവൾ മറുപടി കൊടുത്തു

'നിനക്ക് മനസിലാക്കി തരാം.. ആദ്യം നിന്റെ ഊരും നാളും ഒക്കെ പറ..'

ജോർജ് സാർ പറഞ്ഞു

'സൗകര്യമില്ല..'

അത് പറഞ്ഞു അവൾ അവളുടെ ഫോണും പോക്കറ്റിൽ നിന്ന് പേഴ്സും എടുത്തു പാലത്തിനു അടിയിലേക്ക് എറിഞ്ഞു.. താഴെ കുത്തി ഒലിക്കുന്ന പുഴ ആണ്. അവളെ മുറുക്കെ പിടിച്ചിരുന്നു എങ്കിലും അവളുടെ ആ പ്രവൃത്തി തടയാൻ എനിക്ക് ആയില്ല..

'കഴുവർടെ മോളെ..'

ജോർജ് സാർ അവളുടെ കരണത്തിന് നേരെ ഒന്ന് കൈ വീശി എങ്കിലും തല്ലിയില്ല. ഒന്നാമത് പബ്ലിക് ആണ്. പാലത്തിൽ ഞങ്ങൾ മാത്രം ഉള്ളെങ്കിലും ഒരു പെണ്ണിന്റെ മേലേ കൈ വക്കുന്നത് റിസ്ക് തന്നെ ആണ്.. അത് കൊണ്ട് ജീപ്പിൽ നിന്ന് വിലങ്ങു എടുത്തു ജോർജ്

💬 Comments

View all comments