0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 180.1K

മാർഗമാണ് എനിക്ക് മുന്നിൽ ഉള്ളത്. ബലം പിടിച്ചു ഇവിടെ തന്നെ നിൽക്കുക. കൈ ഒടിയും. നല്ല വേദന ഉണ്ടാകും. പക്ഷെ ജോർജ് സാർ കൂടെ ഉള്ളത് കൊണ്ട് അവളെ പുഴയിൽ വീഴാതെ കയറ്റാൻ കഴിയും.. അതല്ലെങ്കിൽ അവൾ ചാടുന്ന അതേ സമയം ഒപ്പം ചാടുക. അങ്ങനെ എങ്കിൽ രണ്ടു പേരും ഒരുമിച്ച് വെള്ളത്തിൽ വീഴും. അപ്പോൾ കൈ ഒടിയില്ല പക്ഷെ ഉയിർ പോകും..

എന്തായാലും രണ്ടാമത്തെ ആണ് എന്റെ ബ്രെയിൻ ചൂസ് ചെയ്തത്. Survival instinct ഒക്കെ പോലെ കൈ ഒടിയാതെ ഇരിക്കാൻ അവൾക്ക് ഒപ്പം ഞാനും താഴേക്ക് ചാടി. ഞങ്ങൾ രണ്ട് പേരുടെയും ഭാരം പിടിക്കാൻ കഴിയാതെ ജോർജ് സാർ വിലങ്ങിൽ നിന്നും വിട്ടു.

'You..... Bitch....'

കുത്തി ഒലിക്കുന്ന പുഴയിലേക്ക് വീഴുമ്പോൾ എന്റെ വായിൽ നിന്ന് വന്ന അവസാന വാചകം അതായിരുന്നു..

വെള്ളത്തിൽ വന്നു പതിച്ചതും ഒഴുക്ക് ഞങ്ങളെ കൊണ്ട് പോകുന്നതും ഒരുമിച്ച് ആയിരുന്നു.. കൈകാൽ ഇട്ടടിച്ചു വെള്ളത്തിന് മുകളിൽ എത്തിയപ്പോ പാലത്തിനു മുകളിൽ നിന്ന് ജോർജ് സാർ അലറി വിളിക്കുന്നത് ഞാൻ കണ്ടു.. കരയിലേക്ക് നീന്താൻ ഞാൻ കൈ വീശിയപ്പോൾ ആണ് അവൾ വെള്ളത്തിൽ നിന്നും പൊന്തി വന്നത്.. പക്ഷെ ഞാൻ കൈ വീശിയ ദിശയിലേക്ക് അല്ല അവൾ കൈ വീശിയത്.. കരയിലേക്ക് നീന്തരുത് എന്ന് അവൾ കരുതി കാണണം.. വായിൽ ആണേൽ വെള്ളവും വന്നു നിറയുന്നു.. നിമിഷങ്ങൾ കൊണ്ട് തന്നെ പാലത്തിൽ നിന്നും നല്ല ദൂരത്തു ഞങ്ങൾ ഒഴുകി നീങ്ങി

ജോർജ് സാർ അലറി വിളിക്കുന്നത് കണ്ടാണ് പാലത്തിലേക്ക് ആളുകൾ ഓടി

💬 Comments

View all comments