Chapter Title : ടോക്സിക് 3 [സാത്യകി]
വട്ടം എന്റെ കയ്യിൽ കയറ്റി ലോക്ക് ആക്കി. ഇപ്പോൾ വിലങ്ങു എന്റെ ഒരു കയ്യിലും അവളുടെ ഒരു കയ്യിലും ആയിരുന്നു.
'വിലങ്ങു അഴിക്ക്.. ഇല്ലേൽ ഞാൻ ഇവന്റെ കൈ ഒടിക്കും..'
ആ കുതറിച്ചയിൽ പാലത്തിന്റെ മുകളിൽ കയറി അവൾ സാറിനെ ഭീഷണിപ്പെടുത്തി
'വിലങ്ങു ഒരു കയ്യിൽ എന്റെ ആണ്. നീ താഴോട്ട് ചാടിയാലും രക്ഷപെടില്ല. ഞാൻ പൊക്കി എടുക്കും..'
ഞാൻ പറഞ്ഞു
'എന്റെ ഫുൾ weight നിന്റെ ഒറ്റ കൈ താങ്ങില്ല. അതും ഞാൻ ചാടുമ്പോ.. നിന്റെ കൈ വട്ടത്തിൽ ഒടിയും..'
അവൾ പറഞ്ഞു
'അത് സാരമില്ല.. കൈ പ്ലാസ്റ്റർ ഇട്ടാൽ ശരിയാകും.. നീ മര്യാദക്ക് താഴെ ഇറങ്ങു..'
സാർ അവളുടെ ഭീഷണി കാര്യമാക്കിയില്ല. അല്ലേലും അങ്ങേർക്ക് എന്ത് പേടിക്കാൻ.. നുറുങ്ങാൻ പോണത് എന്റെ എല്ലല്ലേ..
'സാരമുണ്ട്.. എന്റെ കൈ ഒടിയും...'
ഞാൻ പറഞ്ഞു. കൈ ഒടിയുന്ന വേദനയും കഷ്ടപ്പാടും ഓർത്തപ്പോ എനിക്ക് പേടി തോന്നി..
'എടാ ഇവൾ വെറുതെ പറയുന്നത് ആണ്.. ഈ വെള്ളത്തിൽ വിലങ്ങു ഇല്ലാതെ വീണാൽ തന്നെ ഇവൾ രക്ഷപെടില്ല..'
അത് സത്യം ആണ്.. കലങ്ങി കുത്തി ഒഴുകുന്ന പുഴ ആണ് ഞങ്ങൾക്ക് താഴെ.. കാണുമ്പോൾ തന്നെ പേടി തോന്നും..
'എന്റെ ചാൻസ് ഞാൻ നോക്കിക്കോളാം..'
പോലീസിന് പിടി കൊടുക്കുന്നതിനേക്കാൾ നല്ലത് ഭീകരിയായി ഒഴുകുന്ന പുഴയിലേക്ക് എടുത്തു ചാടുന്നത് ആണെന്ന് അവൾക്ക് തോന്നി. പക്ഷെ കള്ള പിരിയാടിമോൾ എന്റെ കൈ വച്ചു ചാടേണ്ടിയിരുന്നില്ല..
കൈ ഒടിയും എന്ന് സാധ്യത ഉള്ളത് കൊണ്ട് ഞാനും പാലത്തിന്റെ വശത്തോട് ചേർന്നാണ് നിന്നത്. അവൾ ചാടുമ്പോ രണ്ട്
💬 Comments
View all comments