0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 180.5K

ചെന്നിട്ട് രൂപമാറ്റം നടത്തിയാൽ മതിയായിരുന്നു. പക്ഷെ സുനിക്ക് അതിനുള്ള ബോധം ആയിട്ട് ഇല്ലായിരുന്നു. അങ്ങനെ ആടി ആടി മൻവിയുടെ കോലത്തിൽ സുനി ഹോട്ടലിൽ കൂടി നടന്നു..

'ഉറക്കം വരുന്നില്ലേ...?

പെട്ടന്ന് പിന്നിൽ നിന്നൊരു ഡോർ തുറന്ന് അതിൽ നിന്നൊരു പെണ്ണ് തന്നോട് വിശേഷം തിരക്കുന്നത് സുനി കേട്ടു. തന്നോട് അല്ല മൻവിയോട് ആണ്.. ചോദിച്ചത് ഹന്നയും. രണ്ടും നമ്മടെ പടത്തിലെ ഹീറോയിൻസ് തന്നെ

'ഇല്ലാഹ്..'

സ്വല്പം കുഴഞ്ഞു കൊണ്ട് മൻവി പറഞ്ഞു

'ഇപ്പോൾ എങ്ങോട്ട് പോണു..?

ഹന്ന ചോദിച്ചു

'വെറുതെ.. നടക്കുന്നു..'

സുനി മൻവി ആയി പറഞ്ഞു

'അടിച്ചിട്ടുണ്ടോ..?

സംസാരത്തിലെ കൊഞ്ഞ ശ്രദ്ധിച്ചു കൊണ്ട് ഹന്ന ചോദിച്ചു

'കുറച്ചു..'

സുനി പറഞ്ഞു..

'ചുമ്മാ ഇരിക്കുവാണേൽ റൂമിലേക്ക് വാ.. ഞാൻ ബോർ അടിച്ചു ഇരിക്കുവാ.. ഉറക്കം വരുന്നില്ല..'

ഹന്ന മൻവിയേ റൂമിലേക്ക് ക്ഷണിച്ചു.. സുനി ആ ക്ഷണം സ്വീകരിച്ചു റൂമിൽ എത്തി

'എന്റെ പോർഷൻസ് ആൾമോസ്റ്റ് തീരാറായി..'

ഹന്ന ഷൂട്ടിന്റെ വിശേഷം സംസാരിച്ചു കൊണ്ടിരുന്നു.. സുനി അധികം സംസാരിച്ചില്ല..

'ഇതെന്താ ഈ വേഷത്തിൽ...?

ഷർട്ടും പാന്റും കണ്ടു ഹന്ന മൻവിയോട് ചോദിച്ചു

' വെറുതെ.. രാത്രി അല്ലേ..?

അങ്ങനെ ഒരുവിധം സുനി പറഞ്ഞു ഒപ്പിച്ചു

'സത്യം പറ.. വേറെ വല്ലോം എടുത്തിട്ടുണ്ടോ..?

ഹന്ന ചോദിച്ചു.. ഡ്രഗ്സ് നെ പറ്റി ആണ് അവൾ ചോദിച്ചത്

'ഏയ്‌ ഇല്ല..'

സുനി പറഞ്ഞു

'കണ്ടിട്ട് ഒരിത്തിരി കിളി പോയ പോലെ ഉണ്ട്..'

മൻവിയിലെ വ്യത്യാസം കണ്ടോണ്ട് ഹന്ന പറഞ്ഞു.. സുനി അതിന് മറുപടി ആയി വെറുതെ ചിരിച്ചതെ ഉള്ളു..

'കിളി പോകാൻ സ്വല്പം

💬 Comments

View all comments