Chapter Title : ടോക്സിക് 3 [സാത്യകി]
പെട്ടു ഇരിക്കുകയാണ്. അതും ഒരു കൈയിൽ വിലങ്ങുമായി ഈ വെടലയോടൊപ്പം.
'ഞാൻ കള്ളി ആണേൽ നീ കൊലപാതകി ആണ്..'
അവൾ പിന്നെയും സ്കോർ ചെയ്തു
'അ.. അത്.. അത് മനഃപൂർവം അല്ല. അങ്ങനെ പറ്റി പോയതാണ്..'
ഞാൻ പറഞ്ഞു
'എന്നാൽ എന്റെയും അങ്ങനെ തന്നെ ആണ്..'
അവൾ പറഞ്ഞു
ചെറിയ കമ്പ് കൊണ്ട് വിലങ്ങിന്റെ ഇടയിൽ ഇട്ടു അതിന്റെ ലോക്ക് മാറ്റാൻ ആയിരുന്നു അവളുടെ ശ്രമം. പക്ഷെ അത് വിജയമായില്ല. കല്ല് കൊണ്ട് ഇടിച്ചു പൊട്ടിക്കാൻ നോക്കിയെങ്കിലും വിലങ്ങിന് ഞങ്ങൾ കരുതിയതിലും കട്ടി ഉണ്ട്..
'ശെ.. ചെറിയ പിന് പോലെ എന്തെങ്കിലും ഉണ്ടായിരുന്നേൽ ഊരമായിരുന്നു..'
ഉണക്ക കമ്പ് കൊണ്ട് പ്രയോജനം ഇല്ലെന്ന മട്ടിൽ നിരാശയോടെ അവൾ പറഞ്ഞു.
'പിന്നെ.. പിൻ ഉണ്ടേൽ നീ കുറേ തൊലിച്ചേനെ..'
അധികം ഒച്ചയിൽ അല്ലാതെ ഞാൻ അത് പറഞ്ഞു. അവൾ കേൾക്കാൻ മാത്രം ഒച്ച ഉണ്ടായിരുന്നു. അത് കൊണ്ട് അവൾ കേൾക്കുകയും ചെയ്തു. അവളുടെ മുഖത്ത് ചെറിയ കോപം തിളയ്ക്കുന്നത് ഞാൻ കണ്ടു.. വാ കൊണ്ട് അവൾ എന്തോ പിറുപിറുക്കുന്നതും ഞാൻ കണ്ടു.. ഇഡിയറ്റ് എന്നാണെന്നു തോന്നുന്നു.. എന്താണേലും അവളുടെ കുരു പൊട്ടിച്ചപ്പോ എനിക്ക് ചെറിയൊരു ആശ്വാസം കിട്ടി.. എനിക്കും ഒരു തവണ സ്കോർ ചെയ്യാൻ പറ്റിയല്ലോ..
ദേഷ്യം വന്നപ്പോൾ ആണ് ഞാൻ അവളുടെ മുഖം ശരിക്കൊന്ന് ശ്രദ്ധിച്ചത്. കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. ചിരിച്ചാൽ കുറേ കൂടി രസം ഉണ്ടാകും. പക്ഷെ ഈ ജന്തു ചിരിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ഒരു വൈറ്റ് ഷർട്ടും ജീൻസുമാണ് അവളുടെ
💬 Comments
View all comments