Chapter Title : ടോക്സിക് 3 [സാത്യകി]
മലയുടെ താഴേക്ക് നോക്കി പറഞ്ഞു....
അവൾ പറഞ്ഞത് പോയിന്റ് ആണ്. ഞങ്ങൾ വീണ പാലത്തിൽ നിന്നും എത്രയോ കിലോമീറ്റർ ദൂരെ ആണ് ഞങ്ങൾ ഇപ്പോൾ നിക്കുന്നത്. ഇത്രയും ദൂരം ഞങ്ങൾ എത്തിപ്പെടുമെന്ന് ആരും കരുതില്ല. എന്ത് ചെയ്യുമെന്ന് അറിയാതെ കുഴഞ്ഞു നിക്കുമ്പോ അവൾ നേരെ താഴോട്ട് ഇറങ്ങാൻ തുടങ്ങി. കയ്യിൽ വിലങ്ങു ഉള്ളോണ്ട് അവളുടെ പിന്നാലെ ഇറങ്ങുക അല്ലാതെ എനിക്ക് വേറെ വഴി ഇല്ല. അവൾ ആണേൽ ഞാൻ കൂടെ ഉണ്ടെന്നൊരു ബോധം ഇല്ലാത്തത് പോലെ ആണ് നടക്കുന്നത്. എന്നെ മര്യാദക്ക് നോക്കുകയോ എന്നോട് സംസാരിക്കുകയോ ഒന്നും തന്നെ ഇല്ല. ഞാൻ അങ്ങോട്ട് എന്തേലും ചോദിച്ചാലും മറുപടി പലപ്പോഴും കിട്ടാറുമില്ല..
'നിന്റെ ശരിക്കുള്ള പേര് എന്താ..?
കയ്യിലെ വിലങ്ങു ഊരാൻ കഷ്ടപ്പെടുന്ന അവളോട് ഞാൻ ഇടയ്ക്ക് ചോദിച്ചു.. നോ റിപ്ലൈ..
'എന്തായാലും സീതാമഹാലക്ഷ്മി എന്നല്ല..'
ഞാൻ പറഞ്ഞു
'സീതാമഹാലക്ഷ്മി..?
ആ പേര് കേട്ടപ്പോൾ അവൾ കൺഫ്യൂഷനോടെ എന്നെ നോക്കി.
'ആ പേരിൽ അല്ലേ നീ പോലിസ് യൂണിഫോമിൽ ആളുകളെ പറ്റിക്കുന്നത്..? മുമ്പ് സമറിനെ തിരക്കി ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോ എന്നോടാണ് നീ സമറിനെ കുറിച്ച് തിരക്കിയത്..'
ഞാൻ പറഞ്ഞു. അവൾക്ക് അപ്പോളാണ് എന്നെ ഓർമ വന്നതെന്ന് തോന്നി..
'പിന്നെയും ഇടയ്ക്ക് ടൗണിൽ വച്ചു ഒരു തവണ കണ്ടു. അപ്പോൾ നീ സ്‌കൂട്ടായി..'
'ഓഹ്.. നീ ആരുന്നല്ലേ ആ ഇഡിയറ്റ്..?
ഓർത്തെടുത്തത് പോലെ അവൾ പറഞ്ഞു.. അതും എന്നെ ആക്കിയ രീതിയിൽ..
'ഞാൻ ഇഡിയറ്റ് ആണേൽ നീ കള്ളി ആണ്..'
എനിക്ക് ദേഷ്യം വന്നു. ഒന്നാമത് ഈ കാട്ടിൽ
💬 Comments
View all comments