0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 182.7K

ഒരേപോലെ നടക്കണം. അത് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നു. അവൾക്ക് ആണേൽ വല്ലാത്ത ഈർഷ്യയും..

'എങ്ങോട്ടാ...?

ഞാൻ അവളോട് ചോദിച്ചു

'ആ മലയുടെ മേലേ..'

അവൾ പറഞ്ഞു

കുറച്ചു ദൂരത്തായി ഒരു ചെറിയ മല ഞങ്ങൾ കണ്ടു. അതിന് മുകളിൽ കയറി നിന്നാൽ ഈ പരിസരം എല്ലാം നന്നായി കാണാം. ഞങ്ങൾ എവിടെ ആണെന്ന് ചെറിയൊരു ഐഡിയ എങ്കിലും കിട്ടും. അടുത്ത് വീടോ റോഡോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയുകയും ചെയ്യാം.. അത് കൊണ്ട് മലയുടെ മുകളിൽ കയറാമെന്ന് ഞാനും കണക്ക് കൂട്ടി.. ഒരുമിച്ച് മലകയറ്റം കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു. ഒറ്റയ്ക്ക് തന്നെ ഈ ക്ഷീണം വച്ചു ഈ കയറ്റമെനിക്ക് സീനാണ്. പക്ഷെ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ മല കയറി...

മലയുടെ ഒത്ത നടുവിൽ കയറി ഞങ്ങൾക്ക് ചുറ്റുമുള്ള ഭൂമി കണ്ടപ്പോൾ ആണ് ഞങ്ങൾ ശരിക്ക് പെട്ടു എന്ന് ഞങ്ങൾക്ക് മനസിലായത്.. വീടോ റോഡോ ഒന്നും തന്നെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. എങ്ങും ഇട തിങ്ങി നിൽക്കുന്ന മരങ്ങൾ. അതിനപ്പുറം മലകൾ.. ഘോരവനത്തിന് ഉള്ളിലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. ഇത്രയും ഉയരത്തിൽ നിന്ന് നോക്കുമ്പോൾ നല്ല ദൂരം വരെ കാണാൻ കഴിയും. എന്നിട്ടും മനുഷ്യവാസത്തിന്റെ അടയാളം ഒന്നും കാണുന്നില്ല എങ്കിൽ കിലോമീറ്ററുകൾക്ക് ഉള്ളിൽ ഒരു മനുഷ്യനെയും ഞങ്ങൾ കാണാനും സാധ്യത ഇല്ല..

'നമ്മൾ വെള്ളത്തിൽ വീണത് സാർ കണ്ടതാണ്.. നമ്മളെ അവർ അന്വേഷിക്കാതെ ഇരിക്കില്ല..'

ഞാൻ ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞു

'ഇത്രയും ദൂരം ഒന്നും അവർ നമ്മളെ തപ്പി വരില്ല...'

അവൾ

💬 Comments

View all comments