Chapter Title : ടോക്സിക് 3 [സാത്യകി]
മറുപടി ഒന്നും തന്നില്ല.. എഴുന്നേറ്റു നിൽക്കുക മാത്രം ചെയ്തു
' രാത്രി.. രാത്രി മുഴുവൻ നമ്മൾ ഒഴുക്കിൽ ആയിരുന്നോ..?
ഞാൻ അവളോട് പിന്നെയും ചോദിച്ചു
'എപ്പോളോ കര പറ്റി.. പക്ഷെ നിനക്ക് ബോധം ഇല്ലായിരുന്നു. മരിച്ചു എന്നാ ആദ്യം കരുതിയെ. എത്ര വിളിച്ചിട്ടും ബോധവും വന്നില്ല.. കയ്യിൽ ഇതുള്ളോണ്ട് നീ ഉണരുന്നത് വരെ ഇവിടെ നോക്കി ഇരുന്നു..'
അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
ഞാൻ ചുറ്റും നോക്കി. കുത്തി ഒലിക്കുന്ന പുഴ ഞങ്ങളുടെ അരികിൽ തന്നെ ഉണ്ടായിരുന്നു. ഇവിടെ വരെ ഇവൾ എന്നെ വലിച്ചു കയറ്റിയതാണ്.
'താങ്ക്സ്...'
വെള്ളത്തിൽ വച്ചു ബോധം പോയ സമയത്ത് ഇവൾ ഉള്ളോണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. കയ്യിൽ വിലങ്ങു ഉള്ളത് കൊണ്ട് അവൾക്ക് എന്നെ ഉപേക്ഷിക്കാൻ കഴിയില്ല എന്നത് സത്യം തന്നെ. എന്നാലും ഒരു നന്ദി പറയണം എന്ന് എനിക്ക് തോന്നി. എന്റെ നന്ദിക്ക് അവൾ ഒരു മറുപടിയും തന്നില്ല. അപ്പോളും എന്റെ മുഖത്തേക്ക് നോക്കിയുമില്ല..
'ഇതെവിടെ ആണെന്ന് എന്തെങ്കിലും പിടിയുണ്ടോ..?
ഞാൻ അവളോട് ചോദിച്ചു
'എനിക്ക് എങ്ങനെ അറിയാം..?
അവൾ കുറച്ചു ദേഷ്യത്തിൽ എന്നോട് ചോദിച്ചു. ഞാൻ ആണ് അവളെ ചാടിച്ചു ഈ കാട്ടിൽ കയറ്റിയത് എന്നത് പോലെ ആണ് അവളുടെ സംസാരം
'കുറേ മണിക്കൂറുകൾ നമ്മൾ ഒഴുക്കിൽ ആയിരുന്നു.. ഒഴുക്കിന്റെ വേഗത വച്ചു കിലോമീറ്ററുകൾ മാറിയിട്ടുണ്ടാകും നമ്മളിപ്പോ..'
ഞാൻ പറഞ്ഞു. അതിനും അവൾ വലിയ മൈൻഡ് കൊടുത്തില്ല.
'നടക്ക്..'
അത് മാത്രം അവൾ പറഞ്ഞു. എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും ഞാൻ നടന്നു. ഒരെ വേഗതയിൽ
💬 Comments
View all comments