Chapter Title : ടോക്സിക് 3 [സാത്യകി]
ബന്ധപ്പെട്ടത് ഒരു കാരണം ആയിരുന്നു. അവന് സ്വതന്ത്രമായി നീന്താൻ അത് കൊണ്ട് കഴിഞ്ഞില്ല. രണ്ട് പേരും ഒരുപോലെ കൈ വീശിയാൽ മാത്രമേ നീന്താൻ കഴിഞ്ഞിരുന്നുള്ളു. അത് പക്ഷെ വളരെ ബുദ്ധിമുട്ടും ആയിരുന്നു.
പലപ്പോഴും രണ്ട് പേരും വെള്ളത്തിന് അടിയിലേക്ക് മുങ്ങി പോയി.. എന്തോ ഭാഗ്യത്തിന് ആണ് വീണ്ടും പൊന്തി വന്നത്. അതിന് ഇടയിൽ എപ്പോളോ ഒരു മരച്ചില്ല ഒഴുകി വന്നതിൽ പിടുത്തം കിട്ടി.. അതിൽ പിടിച്ചത് കൊണ്ട് പിന്നെ മുങ്ങി പോകേണ്ടി വന്നിട്ടില്ല. പക്ഷെ ചുറ്റും അപ്പോളേക്കും നല്ല ഇരുട്ട് ആയിരുന്നു. കര പോലും കാണാൻ കഴിയുന്നില്ല. പിന്നെ ഒക്കെ ഭാഗികം ആയെ ബാലുവിന് ഓർമ ഉള്ളു. ഇടക്ക് ബോധം വരും.. ഇടക്ക് പോകും.. മരച്ചില്ലയിൽ കെട്ടിപിടിച്ചു കിടന്നത് കൊണ്ട് മാത്രം മരണത്തിലേക്ക് അവൻ കൂപ്പ് കുത്തിയില്ല..
ബോധം ശരിക്കും വന്നപ്പോൾ നേരം വെളുത്തിരുന്നു.. കണ്ണ് തുറന്നു നോക്കിയപ്പോ മുകളിൽ മരങ്ങളും ഇലകളും.. കൈ കൊണ്ട് കിടക്കുന്നിടത്തു ഒന്ന് തൊട്ട് നോക്കി.. മണ്ണും ഇലകളും.. അപ്പോൾ താൻ വെള്ളത്തിൽ അല്ല.. കരയിൽ ആണ്.. ഇനി മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ വല്ലോം ചെന്നോ..? ബാലു തല ഉയർത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോളാണ് കയ്യിൽ വിലങ്ങുള്ളത് അവൻ അറിഞ്ഞത്. ആ വിലങ്ങിൽ അവളും.. അപ്പോ ഇത് സ്വർഗം അല്ല.. നരകമാണ്...
ഞാൻ മെല്ലെ എഴുന്നേറ്റു.. ശരീരത്തിന് നല്ല വേദനയും ക്ഷീണവും ഉണ്ട്.. ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എന്റെ അനക്കം കാരണം അവൾ ഉണർന്നു.. അവൾ ചെറിയൊരു മയക്കത്തിൽ ആയിരുന്നു. പെട്ടന്ന് തന്നെ ഉണർന്നു..
'ഇത്.. ഇതെവിടാ...?
ഞാൻ ചോദിച്ചു.. അവളതിന്
💬 Comments
View all comments