0%

Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]

Author : danmee Read All Parts 559

അവൾ അവളുടെ  ആടിനെയും കൊണ്ട കേറിയത്  അത്‌ ഒരു ഇടി വെട്ടിയപ്പോൾ പേടിച്ചു എങ്ങോട്ടാക്കയോ ഓടി അതിന്റെ പുറകെ ഓടിയാണ് മല മുകളിൽ എത്തിയത്. മഴ  തുടങ്ങിയപ്പോൾ  അവൾ അതിനെയും കൊണ്ടു പെട്ടെന്ന് തഴെക്ക് ഇറങ്ങി അവൾക്ക് പരിചയം ഉള്ള വഴി  അല്ലെ അവൾ പെട്ടെന്ന് ഇറങ്ങി പോയി ഞാൻ എന്ത് ചെയ്യണം  എന്ന് അറിയാതെ നിൽക്കുകയായിരുന്നു  അപ്പോഴാ ഈ സ്ഥാലം കണ്ടത് "

മഴയുടെ ഇരമ്പലിൽ അവൾ പറയുന്നത് എല്ലാം അവ്യക്തം ആയിട്ട് ആയിരുന്നു കേട്ടിരുന്നത്. ഞാൻ  എന്റെ പോക്കറ്റിൽ നിന്നും ഫോൺ  എടുക്കാൻ നോക്കി. പോക്കറ്റിൽ ഫോൺ  ഇല്ലായിരുന്നു.  അത്‌ ഇങ്ങോട്ട് വരുന്ന വഴിയിൽ  എവിടെയോ വീണു പോയി കാണണം.
ഞാൻ  ആ വീടിന്റെ വാതിൽ തള്ളി തുറന്നു അകത്തു കയറി.അവിടെ ആകെ പൊടിപിടിച്ചു കിടക്കുക ആണ്‌.വറ്റാൻ ഉള്ള കലം ഒക്കെ അവിടെ ഇരിപ്പുണ്ട് ഒരു മൂലയിൽ കുറച്ചു തേങ്ങ കൂട്ടി ഇട്ടിരിപ്പുണ്ട് പിന്നെ കുറച്ചു ചക്കുകെട്ടുകൾ . അടുക്കളയിലേക്കുള്ള വാതിൽ തുറക്കാൻ  പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ തിരിച്ചു വരാന്തയിൽ തന്നെ വന്നു നിന്നു. റിൻസി എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.

"എടൊ തന്റെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു പറ ഇന്ന് ഈ മഴ കുറയുമെന്ന് തോന്നുന്നില്ല "

" എനിക്ക് ഫോൺ ഇല്ല........ ഒരു പഴയത് ഉണ്ടായിരുന്നത് കേടായി....... അപ്പൻ  ഞാൻ പോകുന്നതിനു മുൻപ് ഒന്നു വാങ്ങി തരാം എന്ന് പറഞ്ഞതാ "

" ഹാ  ബെസ്റ്റ് "

മഴ ഇപ്പോഴും തകർത്ത് പെയ്യുകയാണ്. സമയം എന്ത് ആയി എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

💬 Comments

View all comments