0%

Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]

Author : danmee Read All Parts 560

" ഇന്ന് ഇനി  ഈ മല കേറി ആരും നിന്നെ തിരക്കി വരില്ല........ വരണം എന്ന് വിചാരിച്ചാലും നടക്കില്ല.............. ഒരു കാര്യം ചെയ്യ്.......... നീ ഇതിനകത്ത്  കയറു കിടക്കണം എങ്കിൽ കിടക്കു  ...... അകത്ത് നല്ല ഇരുട്ട് ആണ്‌.......... ഞാൻ  ഇവിടെ ഇരുന്നോളാം "

ഞാൻ പറഞ്ഞത്‌ കെട്ട് അവൾ എന്നെ ഒന്നു നോക്കിയത് അല്ലാതെ അവിടെനിന്നു അനങ്ങിയത് പോലും ഇല്ല.
കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്ക് ഒന്നു ഇറങ്ങി എന്നിട്ട് അതെ സ്പീഡിൽ അകത്തേക്ക് കയറി.

" എന്താ......... പറഞ്ഞത് മനസിലാവില്ലേ..... ഇന്ന് ഇനി എങ്ങോട്ടും പോകൻ പറ്റില്ല................... അതോ എന്നെ പേടിച്ചിട്ട് ആണോ...................... എന്റെ പേര് റോയ്...... ഞാൻ പുലിക്കട്ടിൽ  ഉള്ളതാ "

" എനിക്ക് അറിയാം മേരി ചേച്ചിടെ പുറകെ നടന്ന ചേട്ടൻ അല്ലെ "

"അഹ്  അത്‌ പഠിക്കുന്ന കാലത്ത് ഓരോന്ന് കാട്ടിക്കുട്ടിയതാ............. താൻ വലിയ പഠിപ്പിസ്റ്റ് അല്ലെ......... അതെക്കെ അറിയാമായിരുന്നോ "

" പഠിപ്പിസ്റ്റ് ഒന്നും അല്ല...... പിന്നെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കണ്ടേ "

ഞങ്ങൾ പരസ്പരം സംസാരിച്ചു അവിടെ നിന്നു. ഇതിനിടക്ക് ഞാനും അവളും കൂടി ആ വീടിനുള്ളിൽ കയറി. ഇരുട്ട് ആണെങ്കിലും ഇടക്ക് ഇടക്ക് മിന്നെറിയുന്നത് കൊണ്ട്  കുറച്ചെക്കെ കാണാൻ പറ്റി. അവിടെ കുറെ ചാക്കുകെട്ടും മറ്റും ഇരുപ്പുണ്ടായിരുന്നു. അതിനിടക്ക് ഒരു കലി ചക്ക് എടുത്ത് തറയിൽ  അടിച്ചു എന്നിട്ട്  താര ഒന്നു തുടച്ചു. അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒക്കെ ഒന്നും മാറ്റി വെചു. എന്നിട്ട് അവളുടെ കയ്യിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന ചാക്കു

💬 Comments

View all comments