Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]
കൊടുത്തു.
" താൻ ഇവിടെ കിടന്നോളു......... ഞാൻ പുറത്ത് ഉണ്ടാകും "
അവൾ എന്റെ കയ്യിൽ നിന്നും ചാക്ക് വേടിച്ചു. ഞാൻ പുറത്തേക്ക് ഇറങ്ങി കതക് ചാരി. ഞാൻ ആ വരാന്തയിൽ ചുവരിൽ ചാരി ഇരുന്നു. നല്ല തണുപ്പ് ഉണ്ടെങ്കിലും ക്ഷീണം കാരണം ഞാൻ അവിടെ തന്നെ ഇരുന്നു ഉറങ്ങി.
പിറ്റേന്ന് റിൻസിയുടെ നിലവിളി കെട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
മഴ കുറഞ്ഞിട്ട് ഉണ്ട് ഇപ്പോൾ ചെറുതായി പൊടിയുന്നതെ ഉള്ളു. ഞാൻ കണ്ണ് തിരുമ്മി നോക്കുമ്പോൾ റിൻസി ആ വീടിന്റെ വെളിയിൽ നിന്നു
കരയുക ആണ്. എനിക്ക് എന്താ കാര്യം എന്ന് മനസിലായില്ല. ചുറ്റും നല്ല ശബ്ദം കേൾക്കുന്നുണ്ട്. പുറത്തേക്ക് ഇറങ്ങിയ ഞാൻ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു. മലയിൽ ഉരുൾ പൊട്ടി ഞങ്ങൾ നിൽക്കുന്ന പറയുടെ രണ്ട് സൈഡിൽ കുടിയും വെള്ളം കുത്തി ഒലിക്കുന്നുണ്ട്. ഞാൻ ഇങ്ങോട്ട് കയറി വന്ന പുൽമേട് ഒക്കെ ഒലിച്ചു പോയിരിക്കുന്നു. ആ വലിയ പറയും ആ വീടും ഞങ്ങളും ഒറ്റപെട്ടു പോയിരിക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആ മഴയത്ത് നിന്നു.
മഴ വീണ്ടും പൂർവധികം ശക്തിയോടെ പെയ്യാൻ തുടങ്ങി. റിൻസി അപ്പോഴും തറയിൽ ഇരുന്നു കരയുകയാണ്. ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു കൊണ്ട് വീട്ടിനുള്ളിൽ കയറി.
" ഞാൻ ഇനി എങ്ങനെ വീട്ടിൽ പോകും................ എല്ലാവരും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും "
റിൻസി ഓരോന്ന് പറഞ്ഞു വീണ്ടും കരഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് തലപെരുക്കുന്നത് പോലെ തോന്നി.
മണിക്കുറുകൾ കടന്നു പോയി. എനിക്ക് നല്ല വിശപ്പ് തോന്നി. അപ്പോഴാണ് അകത്തു
💬 Comments
View all comments