Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]
കണ്ട തേങ്ങകളെ കുറിച്ച് ഓർമ വന്നത് ഞാൻ വീടിനുള്ളിൽ കയറി അവിടെ കുട്ടിയിട്ടിരുന്ന തേങ്ങകളിൽ ഒന്നു കൈയിൽ എടുത്തു. അവിടെ കിടന്നിരുന്ന സാധനങ്ങൾക്കിടയിൽ കത്തിയോ മറ്റോ ഉണ്ടോ ഉണ്ടോ എന്ന് ഞാൻ അരിച്ചു പെറുക്കി. അപ്പോഴാണ് ഒരു ചാക്കിൽ കുറച്ചു ശർക്കര ഇരിക്കുന്നത് കണ്ടത്. വറ്റാനും മറ്റും ആരെങ്കിലും കൊണ്ടു വെച്ചതായിരിക്കും. ഞാൻ പിറകുവശത്തേക്കുള്ള വാതിൽ തള്ളിതുറക്കാൻ നോക്കി. അൽപം ബലം പ്രയോഗിക്കേണ്ടിവന്നെങ്കിലും അത് തുറന്നു. അവിടെ കുറച്ചു ഓലയും വിറകും കിടപ്പുണ്ട്. കത്തിയോ മൂർച്ച ഉള്ള മറ്റൊന്നും ഞാൻ കണ്ടില്ല. ഞാൻ നിരാശനായി തിരിഞ്ഞു നടന്നു .അപ്പോൾ ഒരു മരകഷണത്തിൽ കാൽ തട്ടി വീഴാൻ പോയി. ഞാൻ കതകിൽ പിടിച്ചു നിന്നു.
ഞാൻ അപ്പോൾ വന്ന ദേഷ്യത്തിന് ആ മരകഷ്ണം കാൽ കൊണ്ടു തട്ടി മാറ്റി. അപ്പോഴാണ് ഞാൻ അത് ശ്രെദ്ധിക്കുന്നത്. അത് വെറും ഒരു മരകഷ്ണം അല്ല പഴയ മോഡൽ ചിരവ ആയിരുന്നു. ആതിന്റ പകുതിയിൽ കൂടുതൽ കത്തിപോയിട്ടുണ്ട് . ഞാൻ അത് കയ്യിൽ എടുത്തു അതിന്റെ അറ്റത് തീരുമ്പ് പിടിച്ചത് ആണെങ്കിലും ചിരവ ഉണ്ടായിരുന്നു. ചിരവയുടെ നാക്ക് പകുതി ഒടിഞ്ഞു പോയിട്ട് ഉണ്ട്. ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന തേങ്ങ തറയിൽ ഇട്ട്. രണ്ട് കൈകൊണ്ടും ചിരവയിൽ പിടിച്ചു തേങ്ങയിലേക്ക് ആഞ്ഞു കുത്തി. രണ്ടാമത്തെ കുത്തിനു അതിൽ നിന്നും വെള്ളം വരാൻ തുടങ്ങി. ഞാൻ ചിരവ താഴെ ഇട്ട് തേങ്ങ കയ്യിൽ എടുത്ത് പൊക്കി പിടിച്ചു. അതിൽ നിന്നും ഇറ്റ് വീണുകൊണ്ടിരുന്ന തേങ്ങ വെള്ളം കുടിച്ചു. വെള്ളം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ. ഞാൻ
💬 Comments
View all comments