Chapter Title : ട്രെയ്നീ [Flash]
പോലെ ആയിരുന്നു എന്നും പറയാം...
പലകാര്യങ്ങളും എന്നെ വളരെ ക്ഷമയോടെ പറഞ്ഞു പഠിപ്പിച്ചു തന്നു... ഓഫീസിലെ എല്ലാവർക്കും സാറിനോട് വലിയ ബഹുമാനം ആയിരുന്നു.
പതിയെ പതിയെ ഞാൻ ഞ ഹെടിൽ ഉള്ളവരോട് കമ്പനി ആകാൻ തുടങ്ങി... മൊത്തം ഏഴ് പേർ ആയിരുന്നു ഞങ്ങളുടെ ഹെഡിൽ... അതിൽ അഞ്ച് പേരും ആണുങ്ങൾ ആയിരുന്നു...
പിന്നെ ഉണ്ടായിരുന്നത് അഞ്ജലി ചേച്ചി ആണ്...
ഫ്രാൻസീസ് സാറിൻ്റെ ഒരു അകന്ന ബന്ധു ആയിരുന്നു ചേച്ചി.
ചേച്ചിയും ഞാനും നല്ല കൂട്ട് ആയിരുന്നു...
പതിയെ ബാക്കി അഞ്ച് പേരും ആയി അടുത്ത്...
അവരിൽ മൂന്ന് പേര് 30 കഴിഞ്ഞവർ ആണ്...
ബാക്കി ഉള്ള രണ്ടാൾ എറെകുറെ എൻ്റെ പ്രായവും... വികാസിന് 24 ഉം അഭിഷേക്നു 22 ഉം... ഞാൻ ഫ്രഷർ ആയതിനാൽ വികാസ് ചേട്ടൻ ആയിരുന്നു എന്നെ കാര്യങ്ങൽ പഠിപ്പിച്ചിരുന്നത്. ഞങ്ങൾ നല്ല ഫ്രണ്ടസ് ആയി... ലഞ്ച് നും ബ്രേക്ക് ടൈം ലും ഒക്കെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.
അവർ രണ്ടാളും ഒരു അപ്പാർട്ട്മെൻ്റിൽ ആണ് താമസിച്ചിരുന്നത്... എനിക്കും അവിടെ റൂം എടുത്ത് താമസിക്കാൻ ഉള്ള വരുമാനം ഒക്കെ ഉണ്ടായിരുന്നു... പക്ഷേ എനിക്ക് പേടി ആയിരുന്നു...
അതുകൊണ്ട് ആ പൈസക്ക് ഞാൻ അമ്മയെ ഒരു വാടക വീട്ടിൽ ആക്കി... അമ്മക്ക് വീട്ടുപണിക്ക് പോകാതെ ജീവിക്കാൻ ആ പൈസ കൊണ്ട് കഴിയുമായിരുന്നു...
ഞാൻ താമസിച്ചിരുന്ന ഹോസ്റ്റൽ കോൺവെൻ്റിൽ നിന്ന് ശരിയാക്കി തന്നത് ആണ്... അതികവും സ്റ്റുഡൻ്റ്സ് ആയിരുന്നു. അതുകൊണ്ട് അവിടെ നിയമങ്ങൾ എല്ലാം സ്ട്രിക്ട് ആയിരുന്നു.
ആദ്യമൊക്കെ എനിക്ക് അതിൽ കുഴപ്പം ഇല്ലായിരുന്നു...
പിന്നീട് ഓഫീസിൽ ഓവർടൈം ഉള്ള സമയങ്ങളിൽ ഹോസ്റ്റൽ ഒരു പ്രശനം ആയി മാറി...
വേറെ ഒരു ഹോസ്റ്റലിൽ താമസിക്കാൻ എനിക്ക് ധയ്ര്യം ഇല്ലായിരുന്നു...
ഇത് അറിഞ്ഞ ഫ്രാൻസീസ് സർ അഞ്ജലി ചേച്ചിയോട് പറഞ്ഞു എൻ്റെ താമസം ചേച്ചിയുടെ ഫ്ലാറ്റിലേക്ക് മാറ്റിപ്പിച്ചു...
സത്യത്തിൽ ഇതേപ്പറ്റി ഞാൻ ഒരിക്കലും ചേച്ചിയോട് പറഞ്ഞിരുന്നില്ല... ഏകാകി ആയി ഫ്ളാറ്റിൽ താമസിച്ചിരുന്ന ചേച്ചിക്ക് ഒരു കൂട്ട് കിട്ടിയതിൽ വലിയ സന്തോഷം ആയിരുന്നു...
അതിനിടക്ക് വികാസ് ചേട്ടൻ എന്നെ പ്രോപോസ് ചെയുതിരുന്നൂ.
💬 Comments
View all comments