0%

Chapter Title : ട്രെയ്നീ [Flash]

Author : Kambikathakal Read All Parts 778

താമസിക്കാൻ ഉള്ള വരുമാനം ഒക്കെ ഉണ്ടായിരുന്നു... പക്ഷേ എനിക്ക് പേടി ആയിരുന്നു...

അതുകൊണ്ട് ആ പൈസക്ക് ഞാൻ അമ്മയെ ഒരു വാടക വീട്ടിൽ ആക്കി... അമ്മക്ക് വീട്ടുപണിക്ക് പോകാതെ ജീവിക്കാൻ ആ പൈസ കൊണ്ട് കഴിയുമായിരുന്നു...

ഞാൻ താമസിച്ചിരുന്ന ഹോസ്റ്റൽ കോൺവെൻ്റിൽ നിന്ന് ശരിയാക്കി തന്നത് ആണ്... അതികവും സ്റ്റുഡൻ്റ്സ് ആയിരുന്നു. അതുകൊണ്ട് അവിടെ നിയമങ്ങൾ എല്ലാം സ്ട്രിക്ട് ആയിരുന്നു.

ആദ്യമൊക്കെ എനിക്ക് അതിൽ കുഴപ്പം ഇല്ലായിരുന്നു...

പിന്നീട് ഓഫീസിൽ ഓവർടൈം ഉള്ള സമയങ്ങളിൽ ഹോസ്റ്റൽ ഒരു പ്രശനം ആയി മാറി...

വേറെ ഒരു ഹോസ്റ്റലിൽ താമസിക്കാൻ എനിക്ക് ധയ്ര്യം ഇല്ലായിരുന്നു...

ഇത് അറിഞ്ഞ ഫ്രാൻസീസ് സർ അഞ്ജലി ചേച്ചിയോട് പറഞ്ഞു എൻ്റെ താമസം ചേച്ചിയുടെ ഫ്ലാറ്റിലേക്ക് മാറ്റിപ്പിച്ചു...

സത്യത്തിൽ ഇതേപ്പറ്റി ഞാൻ ഒരിക്കലും ചേച്ചിയോട് പറഞ്ഞിരുന്നില്ല... ഏകാകി ആയി ഫ്ളാറ്റിൽ താമസിച്ചിരുന്ന ചേച്ചിക്ക് ഒരു കൂട്ട് കിട്ടിയതിൽ വലിയ സന്തോഷം ആയിരുന്നു...

അതിനിടക്ക് വികാസ് ചേട്ടൻ എന്നെ പ്രോപോസ് ചെയുതിരുന്നൂ.

ഞാൻ റിജക്ട് ചെയ്തു... എങ്കിലും ഇപ്പൊ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി വികാസ് ചേട്ടൻ...

അഞ്ജലി ചേച്ചി ഇല്ലാത്ത ദിവസങ്ങളിൽ എന്നെ ഫ്ളാറ്റിൽ കൊണ്ടാകിയിരുന്നത് ചേട്ടൻ ആയിരുന്നു...

പതിയെ പതിയെ എനിക്കും അവനോട് ഫീലിംഗ്സ് തോന്നി തുടങ്ങി...

അങ്ങനെ ക്രിസ്മസ് ദിവസം എൻ്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു.

ഓഫീസിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു അന്ന്...

എല്ലാ ഡിപ്പർട്മെൻ്റിൽ ഉള്ളവരും ഉണ്ടായിരുന്നു... അത്യാവശ്യം വലിയ ഒരു പാർട്ടി തന്നെ ആയിരുന്നു.

അഞ്ജലി ചേച്ചി വീട്ടിൽ അമ്മക്ക് വയ്യതിരുന്നതിനാൽ പാർട്ടിക്ക് നിൽക്കാതെ നാട്ടിൽ പോയി,

💬 Comments

View all comments