0%

Chapter Title : ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]

Author : kkstories Read All Parts 3.4K

ട്രെയ്നിലെ സുന്ദരി 1

Trainile Sundari Part 1 | Author : Narendran


ഹലോ ഫ്രണ്ട്സ് ഞാൻ ഇവിടെ എഴുത്തിൽ പുതിയ ആളാണ്, ഒരു പത്തു വർഷത്തിന് മേളിൽ ഉള്ള വായനക്കാരൻ ആണ്. ആദ്യമായാണ് ഞാൻ ഇവിടെ ഒരു കഥ എഴുതുന്നത്. അക്ഷരതെറ്റുകൾ ഇണ്ടാവും എല്ലാരും സദയം ക്ഷമിച്ചു എന്നെ പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റ്റെ മൂന്നാം നമ്പർ പ്ലാറ്റഫോമിൽ നിൽകുമ്പോൾ വല്ലാത്ത ദേഷ്യവും വെറുപ്പും എന്തൊക്കെയോ മടുപ്പിക്കുന്ന ചിന്തകളും ഒക്കെ ചേർത്ത് ഒട്ടും സുഖം ഇല്ലാത്ത ഒരു മൂഡിൽ ആയിരുന്നു. അതിൻറെ മേലെ ട്രെയിനും ലേറ്റ് ആയപ്പോൾ ശെരിക്കും ദേഷ്യം വന്നു നില്കുവായിരുന്നു.

അല്പം കഴിഞ്ഞു ചെന്നൈയിലേക്കുള്ള അനന്തപുരി എക്സ്പ്രസ്സ് ഉടനെ പ്ലാറ്റഫോമിൽ എത്തും എന്നുള്ള അറിയിപ്പ് വന്നു. ഞാൻ തയ്യാറായി നിന്നു അപ്പോഴാണ് എവിടുന്നോ തലതെറിച്ച ഒരു ചെറുക്കൻ ഓടിവന്ന് എന്റെ കൈയിൽ ഇടിച്ചത് കൈയിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി അതാ കിടക്കുന്നു റെയിൽവേ ട്രാക്കിൽ.

എനിക്ക് ആണേൽ ദേഷ്യം വന്നിട്ട് ആ ചെറുക്കനെ എടുത്ത് ട്രാക്കിൽ എറിയാനാ തോന്നിയെ. പക്ഷെ ചെറിയ പയ്യൻ അല്ലെ എന്ത് ചെയ്യാൻ പറ്റും. അങ്ങനെ ആകെ മടുത്ത് എങ്ങനേലും ട്രെയിനിൽ കേറി പറ്റി.

അപ്പൊ താണ്ടടാ അടുത്ത കുരിശ് എന്റെ സീറ്റ് നമ്പർ ഒന്ന് ആയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാ എനിക്ക് ഒന്നാം നമ്പർ സീറ്റ് കിട്ടണേ. സമയം നല്ലത് അല്ലേലും ഒന്നാം നമ്പർ സീറ്റ് എന്നത് എനിക്ക് ഒരു ചെറിയ സന്തോഷം തന്ന കാര്യം ആയിരുന്നു. ഞാൻ നോക്കുമ്പോൾ എന്റെ സീറ്റിൽ ഒരു പെണ്ണ്

💬 Comments

View all comments