Chapter Title : ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]
പോയി അവിടെ ഇരിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ എന്റെ ബാഗ് എടുത്ത് ഇറങ്ങാൻ നേരം അവൾ എന്നോട്
"thank യു ഫോർ ദി ഹെല്പ് സർ" എന്ന് പറഞ്ഞു
ഞാൻ അതിനു മറുപടി ഒന്നും കൊടുക്കാതെ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാഗും എടുത്ത് നടന്നു പോയി. അവൾക് അത് ഫീൽ ആയോ എന്ന് പോലും നാൻ ആലോചിച്ചില്ല. അവൾ എന്ത് വിചാരിക്കും എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു എന്നതായിരുന്നു സത്യം. അത്രമേൽ മാനസിക സമ്മർദ്ദം ഞാൻ ആ സമയത്ത് അനുഭവിച്ചിരുന്നു. അതൊക്കെ വഴിയേ പറയാം.
അങ്ങനെ ഞാൻ അവരുടെ സീറ്റിൽ എത്തി. കുറച് കൂടെ കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരികൾ ഓരോരുത്തരെയായി എന്നെയും ചേർത്ത് മൂന്ന് പേരെ അവിടെ കൊണ്ടുവന്നു. എന്നിട്ട് അവസാനം അവളുടെ കൂട്ടുകാരികൾ വന്നു അവിടെ ഇരുന്ന എല്ലാരോടും നന്ദിയും സ്നേഹവും ഒക്കെ പറഞ്ഞു.
അപ്പോഴും നാൻ മൈൻഡ് ആക്കീല്ല.
അങ്ങനെ എല്ലാം കഴിഞ്ഞു ലോവർ ബർത്ത് കിട്ടി വന്ന എന്നെ പിടിച്ചു അപ്പർ ബർത്തിൽ ആക്കി അവൾ അവിടെ സുഖം ആയി ഉറങ്ങി. സത്യം പറഞ്ഞാൽ അവളുടെ മുറിവോ മുഖമോ ഞാൻ ശെരിക്ക് നോക്കിയ പോലും ഇല്ല എന്നതാണ് വേറൊരു സത്യം.
അങ്ങനെ എങ്ങനെ ഒക്കെയോ ഉറങ്ങി രാവിലെ 4.45 ന് എത്തേണ്ട ട്രെയിൻ എത്തിയത് 5.50 ന്. അല്ലേലും എന്റെ സമയദോഷത്തിനു ആരോട് എന്ത് പറയാനാ , ഒരു കാര്യോം ഇല്ല. അങ്ങനെ പതുക്കെ ഇറങ്ങി ഞാൻ പ്ലാറ്റഫോമിൽ നിന്ന് ഒരു ചായ വാങ്ങി കുടിച് നിൽക്കുമ്പോൾ ആണ്
💬 Comments
View all comments