0%

Chapter Title : ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]

Author : kkstories Read All Parts 2020

എടുത്ത് എനിക്ക് തന്നു. ഞാൻ ആ ഷാൾ വാങ്ങി അവളുടെ അരയിൽ ചെറുതായി കെട്ടി വെച്ചു. നമ്മൾ കുളിക്കുമ്പോൾ ഒക്കെ കെട്ടുംപോലെ.

എന്നിട്ടു ഞാൻ അവളെ പതുക്കെ എന്റെ കൈയിൽ കോരി എടുത്തു. ഞാൻ അവളെ എടുത്തപ്പോഴാ ശെരിക്കും എന്തിനാ ആ ഷാൾ വാങ്ങിയത് എന്നുള്ള ഐഡിയ അവളുമാർക്ക് കിട്ടിയത്. ആ ഷാൾ ഇല്ലേൽ ഇറക്കം കുറഞ്ഞ ബനിയൻ മേളിലോട് കേറി അവളുടെ പിന്നാമ്പുറവും പിന്നെ സുന്ദരൻ പുറവും ഒക്കെ നാട്ടുകാർ കണ്ടുരസിച്ചേനെ.

ആ നിമിഷം അവൾ എന്റെ കണ്ണിലേക്ക് ഒരു നോട്ടം നോക്കി എന്റെ മോനെ എനിക്ക് ഒരു കറന്റ് എന്റെ ഉച്ചംതലയിൽ നിന്ന് അടിവയറ്റിയിലെക്ക് ഇറങ്ങി അങ്ങ് പോയി. ഒരു നിമിഷം ഞങ്ങൾ കണ്ണിൽ തന്നെ നോക്കി നിന്നു. ഭാഗ്യത്തിന് വന്ന കറന്റ് വേറെ എങ്ങോട്ടും പോയി പ്രശ്നം ഉണ്ടാക്കിയില്ല അല്ലേൽ അവിടെ തന്നെ നാണംകെട്ട് നികേണ്ടി വന്നേനെ.

അങ്ങനെ അവളെയും കൊണ്ട് ഞാൻ എങ്ങനെ ഒക്കെയോ സ്റ്റെപ്സിന്റെ മേളിൽ എത്തി, വിചാരിച്ച പോലെ അല്ല പെണ്ണിന് നല്ല വെയ്റ്റ് ഉണ്ട്. അവളെ അവിടെ ഇറക്കി നിർത്തി. ഇറക്കുന്ന സമയം മുഴുവൻ അവൾ എന്റെ മുഖത്തേക് തന്നെയായിരുന്നു നോക്കികൊണ്ടിരുന്നേ,

എനിക്ക് എന്തോ അവളെ നോക്കാൻ മടി ഉള്ളപോലെ, എടുത്തു നടന്ന ടൈം പോലും ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. അവളുടെ കൂട്ടുക്കാരികൾ അവളെ അടുത്ത പ്ലാറ്റഫോം വരെ താങ്ങി കൊണ്ടുവന്നു. അവിടെ നിന്ന് ഞാൻ പിന്നേം അവളെ എടുത്ത് താഴെ സ്റെപ്സ് ഇറങ്ങി പുറത്തേക്ക് കൊണ്ട് വന്നു.

എപ്പോ അവൾ എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ട് പക്ഷെ ഞാൻ നോക്കിയാൽ മുഖം കുനിക്കും , എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ. 5 മിനിറ്റ് കഴിഞ്ഞപ്പോൾ അവർ ബുക്ക് ചെയ്ത ക്യാബ് വന്നു.

ക്യാബിന് കാത്തുനിൽക്കുന്ന സമയം അവൾ അവളുടെ കൂട്ടുകാരികളോട് എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ അവരെ ശല്യപ്പെടുത്താതെ അല്പം മാറിയാ നിന്നെ.
ഞാൻ അവളെ ക്യാബിൽ കേറാൻ സഹായിച്ചു അപ്പോൾ ഒന്നും അവൾ എന്നെ നോക്കിയതേ ഇല്ല. എനിക്ക് എന്തോ ചെറിയ സങ്കടം തോന്നി.

💬 Comments

View all comments