0%

Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]

Author : kkstories Read All Parts 3.1K

പുള്ളിയെ ഒന്നുടെ ഒന്ന് കാണണം
സൂര്യ : അത്രേ ഉള്ളോ അത് സിമ്പിൾ അല്ലെ , ഹേ അയ്യോ എന്താ പറഞ്ഞെ ഒന്നുടെ പറഞ്ഞേ.
രാധു : എടി നമ്മൾ അന്ന് ട്രെയിനിൽ വെച്ച് ഒരാളെ കണ്ടില്ലേ എനിക്ക് പുള്ളിയെ ഒന്നുടെ ഒന്ന് കാണണമെന്ന്

സൂര്യ : നിനക്കു എന്താ പെണ്ണെ വയ്യേ, പനി എന്തേലും ഉണ്ടോ , നോക്കട്ടെ.
രാധു : എനിക്ക് ഒരു കുഴപ്പോം ഇല്ല നീ എന്നെ ഹെല്പ് ചെയ്യുമോ അത് പറ.

സൂര്യ : എടി ഇപ്പൊ തന്നെ നിന്റെ കാല് ഒന്ന് ഓക്കേ ആയതല്ലേ ഒള്ളു, അപ്പൊ തന്നെ പോണോ, അതും അല്ല ഇതെങ്ങാനും അവൾ കേട്ടാ സീൻ ആവും കേട്ടോ, പറഞ്ഞില്ലന്ന് വേണ്ട.

റോഷ്നി : എന്നെയാണോ നീ ഇപ്പോ സ്മരിച്ചത് ഡാഷ് മോളെ
സൂര്യ : ആഹാ പൊളിച്ചു, എന്ന പിന്നെ ഞാൻ അങ്ങോട്ട് ...

റോഷ്നി : നില്ലടി നീ പറഞ്ഞിട്ട് പോയാമതി, എന്താ സംഭവം
രാധുവും സൂര്യയും കൂടെ ഒന്ന് പരുങ്ങി. കൂട്ടത്തിലെ കലിപ്പത്തി ആണ് റോഷ്നി. വെട്ട് ഒന്ന് തുണ്ടം എത്ര എന്ന് അവൾ നോക്കാറില്ല, പക്ഷെ വെട്ടും എന്ന കാര്യത്തിൽ ഒരു സംശയോം വേണ്ടാ. വെട്ടിയിരിക്കും ..

റോഷ്നി : നീയൊക്കെ നിന്ന് കറങ്ങാതെ കാര്യം പറ പിള്ളേരെ.
സൂര്യ : എടി അതെ ഇവൾക്ക് നമ്മൾ അന്ന് ട്രെയിനിൽ വെച്ച് കണ്ട ആളെ കാണാൻ പോണമെന്ന്.

റോഷ്നി : എടി ആ കേസ് അന്നേ നമ്മൾ വിട്ടതല്ലേ പിന്നെ എന്തിനാ

💬 Comments

View all comments