Chapter Title : ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ]
നേരം കണ്ണടച്ചു ഇരുന്നു ശ്വാസം എടുത്തു. എന്നിട്ട് കണ്ണ് തുറന്ന് എന്നെ രൂക്ഷമായിട്ട് ഒന്ന് നോക്കി,
ശെടാ ഇതിപ്പോ ഇവളുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ ആണ് ലേറ്റ് ആയിട്ട് വന്നത് എന്നെ.
എന്തായാലും ഞാൻ ഒന്നും മിണ്ടാതെ പാവത്തെ പോലെ അങ്ങനെ ഇരുന്നു, ഈ സമയത്ത് മിണ്ടാതെ ഇരിക്കുന്നതാണ് നമുക്ക് നല്ലതെന്ന് അനുഭവം കൊണ്ട് പഠിച്ചതാണ്, അത് കൊണ്ട് അവൾ എന്തേലും പറയുന്നത് വരെ മിണ്ടാതെ ഇരിക്കാൻ തന്നെ തീരുമാനിച്ചു.
രാധു : എന്തിനാ കാണണം എന്ന് പറഞ്ഞെ
സന്തോഷ് : എടാ നമ്മൾ അന്ന് കണ്ടതിനു ശേഷം പിന്നെ കണ്ടില്ലലോ അത് കൊണ്ടാ വേറെ ഒന്നും ഇല്ല.
രാധു : അതെ മാഷെ അവളുമാരുടെ കണ്ണ് വെട്ടിച്ച് കാൾ തന്നെ പാടാ അപ്പോഴാ കാണാൻ ഒക്കെ വരുന്നത്. അത് കൊണ്ട് ചുമ്മാ കാണുന്നത് ഒക്കെ ഇതാ ലാസ്റ്റ് ഇനി ഇങ്ങനെ ഒന്നും നോക്കണ്ട വരില്ല.
സന്തോഷ് : അപ്പൊ കാരണം ഉണ്ടേൽ കാണാം അല്ലെ.
രാധു : ദേ എന്റെ വായിലിരിക്കുന്നത് ഒന്നും കേക്കണ്ട കേട്ടോ, നിങ്ങൾക്ക് വട്ട് എന്തേലും ഉണ്ടോ, അത്ര വലിയ കാരണം ഒന്നും നമുക്കിടയിൽ ഇല്ലാലോ കാണാൻ, എന്താ ശെരി അല്ലെ.
സ : അതും ശെരിയാ
ര : അതെ ഒരു ബ്ലോക്കിൽ തീരാൻ ഉള്ള ബന്ധം അത് മതി കേട്ടോ.
സ : ഹാ ശെരി
ര : എല്ലാം ശെരി ആക്കുന്നത് എന്താ , എന്നെ കളിയാക്കുവാനോ
സ : എന്റെ പൊന്നോ, താൻ അല്ലെല്ലേ
💬 Comments
View all comments