Chapter Title : ട്രെയ്നിലെ സുന്ദരി 4 [നരേന്ദ്രൻ] [Climax]
അയച്ചു കൊടുക്കാൻ പറഞ്ഞു.
പാടാൻ ഒക്കെ അറിയായിരുന്നേൽ ഞാൻ ആരായേനെ പക്ഷെ അതീ കുരുപ്പിനെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന കാര്യത്തിൽ ഒരു ഐഡിയയും ഇല്ല. എന്തായാലും ആവശ്യം നമ്മുടെ ആയിപ്പോയില്ലേ, അത് കൊണ്ട് ഞാൻ ചോദിച്ചു
സ : അതെ ഈ പാട്ട് എനിക്ക് അത്ര പിടി ഇല്ല, ഞാൻ വേറെ ഒരു പാട്ട് കുറച്ച് പാടിയാൽ മതിയോ പ്ളീസ് ടാ
ര : ഹ്മ്മ് ശെരി മതി പാട്
ഞാൻ സകല ദൈവങ്ങളെയും വിളിച്ച് എന്റെ ഇഷ്ടപെട്ട പാട്ടായ ' മേലെ മേലെ മാനം, മാനംനീളെ മഞ്ഞിൻ കൂടാരം' എന്ന പാട്ട് വളരെ കഷ്ടപ്പെട്ട് ഒരുപാട് പ്രാവിശ്യം പാടി അതിൽ നിന്ന് ഇച്ചിരി എങ്കിലും കൊള്ളാവുന്ന ഒരെണ്ണം അവൾക്ക് അയച്ചു കൊടുത്തു.
അവൾ കേട്ടിട്ട് എനിക്ക് കൈ തട്ടുന്ന ഒരു ഇമോജിയും പിന്നെ ഒരു ഉമ്മയുടെ ഇമോജിയും അയച്ചു.
പിക്ക് കിട്ടുന്നതിനെക്കാൾ എനിക്ക് അപ്പോൾ അവൾക് പാട്ട് ഇഷ്ടപെട്ടതാ സന്തോഷം തന്നേ.
സ : എടാ ശെരിക്കും ഇഷ്ടപ്പെട്ടോ, സത്യം പറ
ര : ഹാ നന്നായിരുന്നു, അപ്പൊ കഴിവൊക്കെ ഉണ്ട് അല്ലെ.
ര : അപ്പൊ ഇങ്ങനെ പാട്ട് ഒക്കെ പാടിയാ പെൺപിള്ളേരെ വളയ്ക്കുന്നത് അല്ലേ.
സ : ആഹാ ബെസ്റ്റ്, അങ്ങനെ ഒക്കെ ആണേൽ എന്ത് നന്നായിരുന്നു. താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും തനിക്കാ ഞാൻ ലൈഫിൽ ആദ്യമായി പാട്ട് പാടി കൊടുക്കുന്നെ, 'അമ്മ സത്യം '
ര : ഹാ വിശ്വസിച്ചു പോരെ, പിന്നെ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.
സ :
💬 Comments
View all comments