0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.9K

പെണ്ണിനോട് പ്രണയം തോന്നണം.” ഞാൻ പറഞ്ഞു. “ആ പെണ്ണിന്റെ മനസ്സിനോട് പ്രണയം തോന്നണം, അവളുടെ ഹൃദയത്തോട് പ്രണയം തോന്നണം, അവളുടെ ശരീരത്തോട് പ്രണയം തോന്നണം, അവള്‍ പറയുന്ന അക്ഷരങ്ങളോട് പ്രണയം തോന്നണം, അവളുടെ പുഞ്ചിരിയോട് പ്രണയം തോന്നണം, അവളെ കാണുമ്പോഴും വിചാരിക്കുമ്പോഴും പ്രണയം തോന്നണം, അവള്‍ ദേഷ്യപ്പെട്ടാൽ പോലും പ്രണയം തോന്നണം.”

അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കണ്ണില്‍ തറപ്പിച്ചു നോക്കി. “എനിക്ക് മാത്രമല്ല ഞാൻ ഈ പറഞ്ഞ പ്രണയം തോന്നേണ്ടത്... അവള്‍ക്കും എന്നോട് അത്തരത്തില്‍ പ്രണയം ഉണ്ടാവണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അവളുടെ കൂടെ സെക്സ് ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുകയുള്ളൂ. അങ്ങനെയുള്ള സെക്സ് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. നിന്നോട് എനിക്ക് സ്നേഹമുണ്ട്, മിനി. നിന്റെ ചിലതൊക്കെ കണ്ട് ഇഷ്ട്ടപ്പെട്ടു എന്നതും, എന്റെ കണ്‍ട്രോള്‍ പോയതും നേരാണ്. പക്ഷേ നിന്നോട് എനിക്ക് പ്രണയമില്ല. നിനക്കും എന്നോട് പ്രണയമില്ല.”

തലയ്ക്ക് അടിയേറ്റ പോലെയാണ്‌ മിനി എന്നെയും നോക്കി നിന്നത്. പല വട്ടം എന്തൊക്കെയോ പറയാൻ അവള്‍ ശ്രമിച്ചു നോക്കിയെങ്കിലും ഒറ്റ വാക്ക് പോലും പുറത്തേക്ക്‌ വന്നില്ല. ഒടുവില്‍ ഒന്നും മിണ്ടാതെ അവൾ പോയി.

അവൾ പോയിട്ടും ഞാൻ അല്‍പ്പനേരം അങ്ങനെതന്നെ ഇരുന്നു. എന്നിട്ട് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. കുളിയൊക്കെ കഴിഞ്ഞ് താഴെ ചെന്നു.

ഹാളില്‍ അവന്മാർ നാലുപേരും എന്തോ ഗൂഢാലോചന നടത്തുന്നത്‌ കണ്ടു.

“എന്താ നാലും കൂടി ഒരു ഗൂഢാലോചന?”

“ഹാ, ബ്രോ വന്നല്ലോ!” രാഹുല്‍ ചിരിച്ചു. പക്ഷേ പെട്ടന്ന് ചിരി മാറി ഒരു വിഷമം അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

“ഇന്നും കൂടിയേ ഞങ്ങളിവിടെ കാണൂ.

💬 Comments

View all comments