0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.9K

അത് ഓര്‍ക്കുമ്പോ വല്ലാത്ത വിഷമം.” ഫ്രാന്‍സിസ് പറഞ്ഞു.

“ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഞങ്ങൾക്ക് ഇവിടെ ലഭിച്ചത്‌.” അഭിനവ് പുഞ്ചിരിച്ചു.

“എത്ര സ്നേഹത്തോടെയാ അങ്കിളും ആന്റിയും വല്യച്ചനും വല്യമ്മയും ഡാലിയയും ബ്രോയും ഒക്കെ ഞങ്ങളെ സ്വീകരിച്ചത്...!! ഒരിക്കല്‍ പോലും മുഖം ചുളിക്കാതെ എത്ര സ്നേഹത്തോടെയാ ഞങ്ങൾക്ക് വേണ്ടതും.. അതിൽ കൂടുതലും തന്നത്..!! എത്ര സന്തോഷത്തോടെയാ ഒറ്റ ഫാമിലിയായി നമ്മൾ കഴിഞ്ഞത്...!!” അന്‍സാര്‍ നെടുവീര്‍പ്പിട്ടു.

“അതൊന്നും വിചാരിച്ച് വിഷമിക്കാതെ മക്കളെ.” കിച്ചനിൽ നിന്നും വല്യമ്മ ഇറങ്ങി വന്ന് അവരോട് സ്നേഹത്തോടെ പറഞ്ഞു.

തൊട്ടു പിന്നാലെ ആന്റിയും ഡാലിയയും കൂട്ടുകാരികളും ഇറങ്ങി വന്നു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. എപ്പോ വന്നാലും നിങ്ങളെ ഞങ്ങൾ സ്വീകരിക്കും.” വല്യമ്മ അവരോട് പറഞ്ഞു.

“ഇപ്പൊ കുറച്ച് സമാധാനമായി.” ഷാഹിദ ആശ്വാസത്തോടെ പറഞ്ഞു.

“ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഇങ്ങോട്ട് വന്നിരിക്കും.” രാഹുലും അഭിനവും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

മറ്റുള്ളവരും ഇവിടെ വരുന്ന കാര്യത്തെ കുറിച്ച് ആശ്വാസത്തോടെ പറഞ്ഞു.

“എന്തായാലും എനിക്കൊരു വിഷമമുണ്ട്, കേട്ടോ..” അഭിനവ് സങ്കടം അഭിനയിച്ച് പറഞ്ഞു.

“എന്തു വിഷമം?” ആന്റി ചോദിച്ചു.

“ഓണപ്പാട്ടും, ഓണ ഡാന്‍സും, ഓണ കളികളും, ഓണക്കഥകളും എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഓണത്തല്ല് മാത്രം എന്തിനാ ഒഴിവാക്കിയേ?”

“എടാ ജിമ്മേ... എല്ലാവരും ചേര്‍ന്ന് നിന്നെ തല്ലിയാൽ മതിയോ?” അന്‍സാര്‍ കളിയാക്കിയതും എല്ലാവരും ചിരിച്ചു.

“പൊന്ന് അന്‍സാറേ, നമ്മുടെ ജിം പറയുന്നതിലും കാര്യമുണ്ട്.” ഫ്രാന്‍സിസ് ഇളിച്ചു കൊണ്ട്‌ പറഞ്ഞു. “ഞാൻ ബ്ലാക്ക് ബെല്‍റ്റാണ്. ഇന്നു രാത്രി ഞങ്ങൾ ബ്ലാക്ക് ബെല്‍റ്റും

💬 Comments

View all comments