Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
ജിമ്മും കൂടി നിങ്ങള്ക്ക് ഗംഭീരമായ ഓണത്തല്ല് കാഴ്ച വയ്ക്കുന്നതായിരിക്കും.”
“ദൈവമേ... ഈ പിള്ളേര്.” വല്യമ്മ ചിരിച്ചുകൊണ്ട് തലയാട്ടി.
“ഞാൻ ജിം മാത്രമല്ല, എനിക്കും കരാട്ടേ അറിയാം, മോനേ. അതുകൊണ്ട് നി അധികം നെഗിളിക്കണ്ട.” അഭിനവ് കണ്ണുരുട്ടി.
“എന്റെ കെട്ടിയോനും ബ്ലാക്ക് ബെല്റ്റ് ആണ്.” ഷാഹിദ അഭിമാനത്തോടെ പറഞ്ഞു.
“ആഹാ പട്ടാളക്കാരാ....” ഫ്രാന്സിസ് ഉത്സാഹത്തോടെ ചിരിച്ചു. “അപ്പോ രാത്രി ഒരു കോമ്പറ്റീഷൻ തന്നെ നടത്താം.”
പെട്ടന്ന് ഡാലിയ എന്നെ കൗതുകത്തോടെ നോക്കി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായതും വേണ്ടെന്ന് ഞാൻ മെല്ലെ തലയാട്ടി. അപ്പോൾ നിരാശയിൽ അവള് ചുണ്ടു കോട്ടി.
എനിക്ക് കരാട്ടേയും കളരിയും അറിയാമെന്ന കാര്യം ഡാലിയയുടെ കൂട്ടുകാരോട് പറഞ്ഞിട്ടില്ല. ഞാൻ ടോജോ നടത്തുന്നതും അവര്ക്ക് അറിയില്ല. കൂടാതെ ആരുടെയും വെറുതെ മത്സരിക്കാനൊന്നും പണ്ടു തൊട്ടേ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
എല്ലാവരുടെയും ശ്രദ്ധ മാറ്റാൻ ഞാൻ ചോദിച്ചു, “വല്യച്ചനും അങ്കിളും കുട്ടികളും എവിടെ?”
“ഇവരൊക്കെ നാളെ പോകുന്നു എന്ന് പറഞ്ഞതും അവർ കുട്ടികളെയും കൂടി കറങ്ങീട്ട് വരാമെന്നും പറഞ്ഞാ പോയത്. വരാൻ ഒത്തിരി വൈകുമെന്ന് പറഞ്ഞായിരുന്നു.” ആന്റിയുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞു. വല്യമ്മയുടെ മുഖവും പെട്ടന്ന് സങ്കടത്തിലായി. കാരണം, ആ കുട്ടികളെ അവർ രണ്ടുപേരും അത്രയ്ക്ക് സ്നേഹിച്ചു പോയി. അവർ മാത്രമല്ല ഞങ്ങൾ എല്ലാവർക്കും ആ കുഞ്ഞുങ്ങളെ ഇഷ്ട്ടമാണ്.
“ശെരി എല്ലാവരും വരൂ. നമുക്ക് കാപ്പി കുടിക്കാം.” വല്യമ്മ സങ്കടം മാറ്റി ഞങ്ങളെ കഴിക്കാൻ വിളിച്ചു.
കാപ്പികുടി കഴിഞ്ഞ് എല്ലാവരും പിന്നെയും ഹാളില് കൂടി. ഇനി ഇതുപോലെ കൂടിയിരിക്കിൻ കഴിയില്ല എന്ന ചിന്ത എല്ലാ മുഖങ്ങളിലും
💬 Comments
View all comments