Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
കേട്ടു.
“നിനക്ക് ഞാൻ വച്ചിട്ടുണ്ട്.” അവളെ നോക്കി ഞാൻ പറഞ്ഞതും എല്ലാവരും ചിരിച്ചു. ഡാലിയ കൊഞ്ഞനം കുത്തി കാണിച്ചു. അവൾ അങ്ങനെ ചെയ്തത് കാണാന് നല്ല രസമായിരുന്നു.
“എന്നാ തുടങ്ങിക്കോ.” എന്റെ അങ്കിള് റഫറി അനുവാദം തന്നു.
അന്സാര് ഒട്ടും താമസിച്ചില്ല. അവന് വളരെ വേഗത്തിൽ ലെഗ് സ്വീപിലൂടെ എന്നെ വീഴ്ത്താനുള്ള ടെക്നിക്ക് പ്രയോഗിച്ചു. അങ്ങനെ വീഴ്ത്തി എന്റെ നെഞ്ചില് മുഷ്ടി അമർത്തി മാച്ച് പെട്ടന്ന് അവസാനിപ്പിക്കാനായിരുന്നു അവന്റെ പ്ലാൻ.
പക്ഷേ എന്താണ് സംഭവിച്ചതെന്ന് അന്സാറും മറ്റുള്ളവരും മനസ്സിലാക്കും മുന്നേ എല്ലാം കഴിഞ്ഞിരുന്നു. അതും വെറും മൂന്ന് സെക്കണ്ടിൽ.
നിലത്ത് കിടന്നു കൊണ്ട് അവന്റെ നെഞ്ചത്ത് തൊട്ടിരുന്ന എന്റെ മുഷ്ടിയിലും മുഖത്തും അന്സാര് മാറിമാറി അന്തംവിട്ടു നോക്കി.
“ങേ, കഴിഞ്ഞോ? ശെരിക്കും എന്താ സംഭവിച്ചത്?” അവിശ്വസനീയതയോടേ അശ്വതി ആരോടോ ചോദിക്കുന്നത് കേട്ടു.
പക്ഷേ ആരും മിണ്ടിയില്ല. ഒരു പുഞ്ചിരിയോടെ എന്റെ മുഷ്ടി അവന്റെ നെഞ്ചില് നിന്നും ഞാൻ മാറ്റി. അവന് നേരെ കൈ നീട്ടിയതും അന്സാര് ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു എഴുന്നേറ്റു.
“സത്യത്തിൽ എന്താ സംഭവിച്ചത്...?” തലയും ചൊരിഞ്ഞ് അന്സാര് ചോദിച്ചതും പൊട്ടിച്ചിരികൾ ഉയർന്നു.
“ഇത്ര സിമ്പിളായി നി എന്നെ തോൽപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല, ബ്രോ. എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു.” അന്സാര് ചിരിച്ചു.
“ഞാൻ എന്റെ ഐഡിയയിൽ ജനിച്ച ഒരുപാട് പുതിയ ടെക്നിക്കുകളെ പ്രാക്ടീസ് ചെയ്യുന്നുണ്ട്, ബ്രോ. അതിലൊന്ന് ഞാൻ ഇവിടെ പ്രയോഗിച്ചു.”
അന്സാര് ചിരിച്ചുകൊണ്ട് തലയാട്ടി. “എന്തുതന്നെയായാലും നിന്റെ സ്പീഡ് അപാരം തന്നെ.”
“ഇത് വളരെ മോശമായി പോയി.” വല്യച്ചൻ എന്നെ കുറ്റപ്പെടുത്തി.
💬 Comments
View all comments