Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
ഒരു മാച്ച് വയ്ക്കാം.” അന്സാര് എന്നോട് പറഞ്ഞു.
“വേണ്ട ബ്രോ. ബ്രോ തന്നെയാ ജയിച്ചത്. മാച്ച് ഒന്നും വേണ്ട.” ഞാൻ പറഞ്ഞു.
“അതെന്താ, മാച്ച് തുടങ്ങും മുന്നേ റൂബി ചേട്ടൻ പേടിച്ചു പോയോ?” ഷാഹിദ കളിയാക്കി.
അത് ഡാലിയയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. “സ്വന്തമായി ഡോജോ നടത്തുന്ന റൂബി ചേട്ടൻ അങ്ങനെയൊന്നും പേടിക്കില്ല.” അവൾ കടുപ്പിച്ച് പറഞ്ഞു. “ഇന്ത്യയ്ക്കത്ത് പല സ്റ്റേറ്റുകളിലും ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ചേട്ടന്റെ മാസ്റ്റർ ചേട്ടനെ സെലക്ട് ചെയ്തതാണ്. പക്ഷേ അതിലൊന്നും താല്പര്യം ഇല്ലാത്തത് കൊണ്ട് ചേട്ടൻ എങ്ങും പോയില്ല. അതിന്റെ പേരിലാണ് ചേട്ടനും ചേട്ടന്റെ മാസ്റ്ററും തമ്മില് പിണങ്ങിയത്. കൂടാതെ കളരി പയറ്റിലും ചേട്ടൻ തെളിഞ്ഞ അഭ്യാസിയാണ്.” ഞാൻ എത്ര തുറിച്ചു നോക്കിയിട്ടും എന്നെ കാര്യമാക്കാതെ ഡാലിയ എല്ലാം തുറന്നടിച്ചു.
അതുകേട്ട് അവളുടെ കൂട്ടുകാരികളും ഭർത്താക്കന്മാരൂം ശെരിക്കും അന്തംവിട്ടു. ഷാഹിദ എന്നെയും അന്സാറേയും മാറിമാറി നോക്കി.
“എന്റെ ബ്രോ. ഇത്ര കഴിവുള്ള നിങ്ങളോട് പൊരുതാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ആ ആഗ്രഹം എനിക്ക് സാധിച്ചു തരണം. ഒരു പട്ടാളക്കാരന്റെ സ്പിരിറ്റ് ആണെന്ന് കൂട്ടിക്കൊ.”
“ഞങ്ങൾക്കും നിങ്ങളുടെ ഫൈറ്റ് കാണണം.” രാഹുല്, അഭിനവ്, പിന്നെ ഫ്രാന്സിസും ഒച്ച ഉണ്ടാക്കി .
“നിന്റെ അഭ്യാസം കണ്ടിട്ട് വര്ഷങ്ങളായടാ മോനെ. എനിക്കും കാണണം.” വല്യച്ചനും ആവശ്യപ്പെട്ടപ്പോ എനിക്ക് സമ്മതിക്കേണ്ടി വന്നു.
ഞാൻ എഴുനേറ്റ് ചെന്ന് അന്സാറിന് മുന്നില് മനസ്സില്ലാമനസ്സോടെ നിന്നു.
“എന്റെ കഴിവിനെ ബ്രോ ബഹുമാനിക്കുന്നുണ്ടെങ്കിൽ കരുതിക്കൂട്ടി ബ്രോ തോറ്റു തരരുത്.” എന്റെ മനസ്സ് വായിച്ച പോലെ അന്സാര് പറഞ്ഞതും ഞാൻ തല ചൊറിഞ്ഞു. അപ്പോ ഡാലിയ ചിരിച്ചത് ഞാൻ
💬 Comments
View all comments