0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 10K

ചിരി നിർത്തി ഡാലിയ എന്റെ മാറില്‍ നിന്നും മുഖം മാറ്റി എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു.

“എല്ലാവരും ശോകമായി കിടക്കുന്നത് കണ്ടപ്പോ അതു മാറ്റാൻ ശ്രമിച്ചതാ.” ഞാൻ പറഞ്ഞു.

“എന്തായാലും ചേട്ടന്റെ ശ്രമം പാഴായില്ല.” കുസൃതിയോടെ അവൾ പറഞ്ഞു.

ഒടുവില്‍ എല്ലാവരുടെയും ചിരി നിന്ന ശേഷം ഉത്സാഹത്തോടെ എല്ലാവരും തമാശയും കാര്യവും പറഞ്ഞു കിടന്നു. വളരെ വൈകിയാണ് എല്ലാവരും കളിയും ചിരിയും നിർത്തി ഉറങ്ങാൻ കിടന്നത്.

പതിവ് പോലെ ഞാൻ ഡാലിയയ്ക്ക് പുറംതിരിഞ്ഞ് കിടന്നു. എപ്പോഴത്തേയും പോലെ, ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ എന്നെ പതിയെ വിളിച്ചു നോക്കി. ഞാൻ ഉറങ്ങിയ പോലെ കിടന്നു. അപ്പോൾ അവള്‍ പിന്നില്‍ നിന്നും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.
**************

അവര്‍ക്ക് പോകാനുള്ളത് കൊണ്ട്‌ വെളുപ്പിനെ ഞങ്ങൾ എല്ലാവരും എഴുന്നേറ്റു. എന്നിട്ട് അവരൊക്കെ പോകാനുള്ള തയാറെടുപ്പും തുടങ്ങി.

ഏഴു മണിക്ക് മുന്നേ എല്ലാവരും കൂടിയിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. കഴിക്കാനുള്ള മനസ്സ് ആര്‍ക്കും ഇല്ലായിരുന്നു. കുട്ടികൾ പോലും കരയുന്ന പോലെയാണ്‌ ഇരുന്നത്. എങ്ങനെയോ കഴിച്ച ശേഷം എല്ലാവരും മുറ്റത്ത്‌ കൂടി. സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ കേറ്റാൻ ഞാനും അങ്കിളും വല്യച്ചനും സഹായിച്ചു.

“പോകാൻ തോന്നുന്നില്ല ബ്രോ.” രാഹുല്‍ വിഷമത്തോടെ പറഞ്ഞു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്കൊക്കെ ഇവിടെ വരാമല്ലോ.” ഞാൻ ആശ്വസിപ്പിച്ചു. “പിന്നെ മറ്റൊരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്.”

ഉടനെ അവരൊക്കെ ആകാംഷയോടെ എന്നെ നോക്കി.

“എപ്പോ വേണമെങ്കിലും, ഏതു നേരത്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ഒരുമിച്ചോ സെപ്പറേറ്റ് ആയിട്ടോ അവിടെ നീലഗിരിയിൽ ടൂറിന് വരാന്‍ ഞാൻ ക്ഷണിക്കുന്നു. നീലഗിരിയിലും ഊട്ടിയിലും മറ്റ്

💬 Comments

View all comments