0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 10K

പല സ്ഥലങ്ങളിലും എന്റെ കോട്ടേജുകൾ ഉണ്ട്, ലോഡ്ജും ഉണ്ട്. എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഫ്രീയായി താമസിക്കാം. അവിടെയുള്ള എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ചുറ്റി കാണാം. നിങ്ങളുടെ എല്ലാ ചിലവുകളും എന്റെ വക ഫ്രീ ആയിരിക്കും.”

എന്റെ ഓഫർ കേട്ട് അവരൊക്കെ വായും പൊളിച്ചു നിന്നു.

“പ്രലോഭിപ്പിക്കുന്ന ഓഫറാണല്ലോ, ബ്രോ...!!” അഭിനവ് ചിരിച്ചു.

“ഞങ്ങൾ എല്ലാവരും ഒരുമിച്ച് വരാൻ ശ്രമിക്കാം. അങ്ങനെ എല്ലാവർക്കും ഒരുമിച്ച് വരാൻ കഴിഞ്ഞില്ലെങ്കിൽ സെപ്പറേറ്റ് ആയിട്ടെങ്കിലും സാഹചര്യം കണ്ടത് പോലെ വരാം, ചേട്ടാ.” അശ്വതി ഉറപ്പിച്ച് പറഞ്ഞു.

എന്റെ ഓഫറിന് ശേഷം എല്ലാ മുഖത്തും അല്‍പ്പം തെളിച്ചം വീണു. ഒടുവില്‍ അവരൊക്കെ യാത്രയും പറഞ്ഞു യാത്രയായി.

അവർ പോയി മറഞ്ഞതും വല്യമ്മ എന്നെയും എന്റെ അടുത്ത് നില്‍ക്കുന്ന ഡാലിയയേയും നോക്കി. “നാളെ നിങ്ങളും പോകുമല്ലേ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഇന്റര്‍വ്യൂ കഴിഞ്ഞ് ഞാൻ തിരികെ വരും, ആന്റി.” ഡാലിയ പറഞ്ഞു. “സെലക്ട് ആയില്ലെങ്കിൽ വേറെ നോക്കണം. സെലക്ട് ആയാൽ അവർ വിളിക്കും. പിന്നെ അവർ പറയുന്ന ഡേറ്റിന് പോയാല്‍ മതി.”

അന്നത്തെ ദിവസം ആര്‍ക്കും ഉത്സാഹമില്ലാതെ നീങ്ങി. ഓണം കഴിയുന്നത് വരെ ഡാൻസ് ക്ലാസ് ഉണ്ടാവില്ലെന്ന് വല്യമ്മ പഠിപ്പിക്കുന്ന കുട്ടികളോട് പറഞ്ഞിരുന്നു. ഓണം കഴിഞ്ഞത് കൊണ്ട്‌ മൂന്ന്‌ മണി മുതൽ കുട്ടികൾ വന്നു തുടങ്ങിയതും വല്യമ്മ ബിസിയായി. അങ്കിളും ആന്റിയും ഡാലിയയും അവരുടെ വീട്ടില്‍ പോയി. വല്യച്ചൻ ആരെയോ കാണാനെന്നും പറഞ്ഞു പോയി. ഞാൻ ചെന്ന് നാളത്തെ യാത്രയ്ക്കുള്ളതൊക്കെ റെഡിയാക്കി വച്ചിട്ട് ബെഡ്ഡിൽ കിടന്നു.

രാത്രി വല്യമ്മയാണ് എന്നെ ഉണർത്തിയത്. മൂന്നുപേരും ഒരുമിച്ച് കഴിച്ചു.

💬 Comments

View all comments