Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
വല്യമ്മയ്ക്ക് എന്തോ പറയാനുള്ളത് പോലെ എന്നെ നോക്കി. പക്ഷേ ഒന്നും പറയാതെ ഇരുന്നു.
“നമുക്ക് ഡാൻസ് കളിച്ചാലോ, സൂസി?”
വല്യമ്മയോട് ഞാൻ ചോദിച്ചതും വല്യമ്മയും വല്യച്ചനും പൊട്ടിച്ചിരിച്ചു.
“ഞാൻ അവന്റെ അനിയത്തി എന്നാ കള്ളന്റെ വിചാരം.... എന്റെ പേര് വിളിക്കുന്നത് കണ്ടില്ലേ..!!” സ്നേഹത്തോടെ എന്റെ കവിളിൽ പതിയെ നുള്ളി പിടിച്ചു കൊണ്ട് വല്യമ്മ വല്യച്ചനോട് പറഞ്ഞു.
“നിന്നെ കണ്ടാ അവന്റെ പ്രായമേ തോന്നിക്കു. അതുകൊണ്ടല്ലേ അവന് പേര് പറഞ്ഞ് വിളിക്കുന്നത്..!!” വല്യച്ചൻ ചിരിച്ചു. “കൂടാതെ അവന് നിന്നെ അങ്ങനെയൊക്കെ വിളിക്കുന്നത് നിനക്ക് വല്യ ഇഷ്ട്ടമാണെന്ന് എനിക്കറിയാം.”
വല്യമ്മയുടെ മുഖം പെട്ടന്ന് തുടുത്തു. “മതി, മതി, രണ്ടും കൂടെ എന്നെ കളിയാക്കണ്ട.” വല്യമ്മ അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് ഭയങ്കര സന്തോഷവും ഉത്സാഹവും നിറയുന്നത് കണ്ടു. “വാടാ മോനെ നമുക്ക് ഡാൻസ് കളിക്കാം. ഇന്ന് കഴിഞ്ഞ് ഇനി എന്നാണാവോ എന്റെ മോന്റെ കൂടെ ഡാൻസ് കളിക്കാന് കഴിയുക.”
*****************
പകല് സമയത്ത് ട്രാഫിക് കൂടുതലായത് കൊണ്ട് എപ്പോഴും രാത്രി സമയങ്ങളില് ദൂര യാത്ര ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. രാത്രി സമയങ്ങളില് അത്യാവശ്യം സ്പീഡിൽ പോകാനും കഴിയും. യാത്ര ദൈര്ഘ്യം കുറഞ്ഞു കിട്ടും. എന്റെ ഇഷ്ട്ടം എല്ലാവർക്കും അറിയുകയും ചെയ്യാം.
അടുത്ത ദിവസം വൈകിട്ട് ആറര കഴിഞ്ഞ് ഞാനും വല്യമ്മയും വല്യച്ചനും കൂടി ആന്റിയുടെ വീട്ടിലെത്തി. ഡാലിയ കൂടെ വരുന്നത് കൊണ്ട് അവിടെ നിന്ന് രാത്രി ഒന്പത് മണിക്ക് യാത്ര തിരിക്കാനായിരുന്നു പ്ലാൻ.
“ഒന്നും മറക്കാതെ എല്ലാം എടുത്തു വച്ചോ, മോളെ?” ഡാലിയയുടെ റൂമിൽ കേറിയതും വല്യമ്മ അവളോട് ചോദിച്ചു.
അങ്കിളും ആന്റിയും
💬 Comments
View all comments