0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 10K

“വേണമെങ്കിൽ ബാക് സീറ്റില്‍ നിവര്‍ന്നു കിടന്ന് ഉറങ്ങിക്കോ.” ചേട്ടൻ പറഞ്ഞു.

ചേട്ടന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ കിട്ടുന്ന ചാൻസ് ഞാൻ എങ്ങനെ കളയും? ഞാൻ ഉറങ്ങില്ല. ചേട്ടനെ നോക്കി ഇങ്ങനെ ഇരുന്നാല്‍ മതി.

“വേണ്ട ചേട്ടാ. ഉറക്കം വരുന്നില്ല.”

“ഇനിയും ഏഴു മണിക്കൂര്‍ യാത്ര ചെയ്യണം. വെറുതെ ഉറക്കമിളച്ച് ഇന്റര്‍വ്യൂവിന് ക്ഷീണിച്ച നിലയില്‍ ചെല്ലേണ്ട.”

“ഇന്റര്‍വ്യൂ നാളെ അല്ലല്ലോ.” പുഞ്ചിരി മാറാതെ ഞാൻ പറഞ്ഞു. “അവിടെ എത്തീട്ട് ഞാൻ റെസ്റ്റ് എടുക്കാം.”

ചേട്ടൻ ചുമ്മാ മൂളി. ചേട്ടൻ റോഡില്‍ നോക്കി വണ്ടി ഓടിച്ചു. ഞാൻ ചേട്ടനെ എന്റെ കൺകോണിലൂടെ കുറച്ചുനേരം നോക്കിയിരുന്നു.

ഇന്റര്‍വ്യൂ ഓര്‍ത്ത് നല്ല പേടി ഉള്ളില്‍ ഉണ്ട്. അവിടെ ജോലി കിട്ടിയില്ലെങ്കില്‍ ചേട്ടന്റെ അടുത്ത് നിൽക്കാൻ കഴിയില്ല. എനിക്ക് കരയാന്‍ തോന്നി.

“എന്റെ ഡാലി, എന്തിനാ വിഷമിച്ചിരിക്കുന്നേ? ഇന്റര്‍വ്യൂ ഓര്‍ത്ത് നിനക്ക് പേടി വേണ്ട. നി സെലക്ട് ആവുമെന്ന വിശ്വസം എനിക്കുണ്ട്.” ചേട്ടൻ കണ്ണുകൾ ചിമ്മി കാണിച്ചു.

എന്റെ ഡാലി എന്ന് ചേട്ടൻ പറഞ്ഞതും എന്റെ ഉള്ളില്‍ ചിത്രശലഭങ്ങൾ പറന്നു കളിച്ചു. സന്തോഷം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എത്ര വർഷങ്ങൾക്ക് ശേഷമാ ചേട്ടൻ ഡാലി എന്ന് വിളിച്ചത്... അതും ‘എന്റെ ഡാലി’ എന്ന്.

പെട്ടന്ന് ഒരു ആത്മവിശ്വാസം എനിക്കുണ്ടായി. ഞാൻ സെലക്ട് ആകുമെന്ന് ചേട്ടന് വിശ്വസം ഉണ്ടെങ്കിൽ ആ വിശ്വസം തകരാൻ ഞാൻ അനുവദിക്കില്ല. എങ്ങനെയെങ്കിലും ഈ ജോലിക്ക് ഞാൻ സെലക്ട് ആയിരിക്കും. നാളെ മുഴുവനും അതിനായി ഞാൻ പ്രിപ്പെയർ ചെയ്യും.

ചേട്ടനെ നോക്കി ഞാൻ പുഞ്ചിരിച്ചു.

(തുടരും)

💬 Comments

View all comments