0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.5K

അറിയാം.

“നിന്റെ മനസ്സിലേറ്റ മുറിവുകളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും, മോനേ. ആദ്യം നിന്റെ അച്ഛൻ, പിന്നെ നിന്റെ ഭാര്യയും കുഞ്ഞും.... പക്ഷേ അതൊക്കെ മറക്കാൻ നീ ശ്രമിക്കണം.” വല്യമ്മ സ്നേഹത്തോടെ ഉപദേശിച്ചു.

അതുകേട്ട് എന്റെ കരച്ചില്‍ കൂടി.

“നിന്നെ ഞങ്ങൾക്ക് ലഭിച്ച ശേഷം, ഞങ്ങളുടെ കുറവുകളും വേദനകളുമൊക്കെ ഞങ്ങൾ മറന്നു. നിന്നെ മതിയാവോളം സ്നേഹിക്കണം, നിന്നെ നന്നായി വളർത്തണം എന്ന ചിന്ത മാത്രമാ ഉണ്ടായിരുന്നത്. നീയാണ് ഞങ്ങൾക്ക് എല്ലാം. നീയാണ് ഞങ്ങളുടെ സന്തോഷം. നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഞങ്ങൾക്ക് നീ മാത്രമേയുള്ളു. ഞങ്ങളുടെ കാലം കഴിയാറായി, പക്ഷേ നിന്റെ തലമുറ നിന്നില്‍ മാത്രമായി അവസാനിക്കാന്‍ പാടില്ല മോനെ. നിന്റെ ജീവിതം ഒരുപാട്‌ ബാക്കിയുണ്ട്, കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും ഇനിയും നിനക്ക് ജീവിച്ച് തീര്‍ക്കാനുണ്ട്. അത് നീ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതാണ്‌ ഞങ്ങളുടെ ആഗ്രഹം.” വല്യമ്മ പറഞ്ഞവസാനിപ്പിച്ച ശേഷം എന്റെ തലയില്‍ വാത്സല്യപൂർവം തഴുകി.

കുറെ നേരം മൗനമായി ഞാൻ കരഞ്ഞു. ഒടുവില്‍ മനസ്സിന്‌ ആശ്വാസം ലഭിച്ചതും ഞാൻ വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് പുഞ്ചിരിച്ചു.

“നിങ്ങൾ രണ്ടുപേരുടെ കാലമൊന്നും കഴിയാറായിട്ടില്ല.” ഞാൻ പറഞ്ഞതും വല്യമ്മ പുഞ്ചിരിച്ചു. “വല്യമ്മയ്ക്ക് മുപ്പത് പോലും തോന്നിക്കില്ല. പക്ഷേ വല്യച്ചന് പെണ്ണ് പിടി കൂടിയത് കൊണ്ട്‌ വല്യച്ചനെ കളഞ്ഞിട്ട് വല്യമ്മ വേറെ—”

“എടാ.... ഡാ.... നിന്നെ സ്നേഹിച്ച് വളര്‍ത്തിയ എന്നോട് തന്നെ നീ ഈ ചതി കാണിക്കണം..!!” പുറകില്‍ നിന്ന് വല്യച്ചന്റെ വിലാപം ഉയർന്നത് കേട്ട് ഞാൻ ഇളിച്ചു കാണിച്ചതും വല്യമ്മ പൊട്ടിച്ചിരിച്ചു.

“ശെരി ചെല്ല്. നല്ലതുപോലെ

💬 Comments

View all comments