0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

ചെയ്യാൻ പറഞ്ഞു. ഓണം കഴിഞ്ഞാണ് ഇന്റര്‍വ്യൂ. ഇരുപത്തി ഒന്നാം തിയതി.”

അതുകേട്ട് മനസ്സിൽ മുറിവേറ്റ പോലെയാണ്‌ ആന്റി ഇരുന്നത്.

“എന്നിട്ട് ഇത്രയും ദിവസം ഇതൊക്കെ എന്നോട് പറയാൻ നിനക്ക് തോന്നിയില്ല, അല്ലേ?” സങ്കടപ്പെട്ടാണ് ആന്റി അത് പറഞ്ഞത്. “പക്ഷേ റൂബി വന്നു കേറിയതും ഓടിച്ചെന്ന് അവനോട് പറഞ്ഞു.”

“അതുപിന്നെ... ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന വിശ്വസമുള്ളത് കൊണ്ടാ ഇപ്പൊ ഇക്കാര്യം എടുത്തിട്ടത്.”

ആന്റി കുറെ നേരത്തേക്ക് അവളെ തന്നെ തുറിച്ചു നോക്കിയിരുന്നു.

“നി ജോലിക്ക് പോകണ്ട എന്ന് എപ്പോഴെങ്കിലും ഞാൻ വിലക്കിയിട്ടുണ്ടോ..?” ആന്റി ദേഷ്യപ്പെട്ടു.

“ജോലിക്ക് പോകേണ്ട എന്ന് അമ്മ പറഞ്ഞിട്ടില്ല...... പക്ഷേ ദൂര സ്ഥലത്ത്‌ ജോലിക്ക് പോകാൻ സമ്മതിക്കില്ല എന്ന് അമ്മ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ ആദ്യം ചേട്ടനോട് ഫോണിലൂടെ കാര്യങ്ങൾ പറഞ്ഞിട്ട്, പിന്നെ ചേട്ടനെ കൊണ്ട്‌ അമ്മയോട് സംസാരിപ്പിക്കാം എന്ന് വിചാരിച്ചാ ഇതുവരെ അമ്മയോട് പറയാതിരുന്നത്. പക്ഷേ ചേട്ടനോട് ഫോണിലൂടെ പറയാൻ കഴിഞ്ഞില്ല. ചേട്ടൻ നാട്ടില്‍ വരികയും ചെയ്തു. പിന്നെ ദാ, ചേട്ടൻ ഇപ്പൊ നമ്മുടെ മുന്നില്‍. അതുകൊണ്ട്‌ ഇപ്പൊ ചേട്ടനെ ഇരുത്തി കൊണ്ട്‌ സംസാരിക്കാം എന്ന് വിചാരിച്ചു.”

ഡാലിയ പറഞ്ഞതൊക്കെ ഗ്രഹിക്കാന്‍ എന്നപോലെ ആന്റി കുറച്ചുനേരം ആലോചിച്ചിരുന്നു. ഒടുവില്‍ ആന്റിയുടെ മുഖം കറുത്തു. “എവിടെയാ ജോലി സ്ഥലം?”

“തമിഴ്‌നാട്ടില്‍...”

ഇവിടെ നിന്നും കന്യാകുമാരി ഡിസ്ട്രിക്ട് അത്ര ദൂരത്തൊന്നുമല്ല. അവിടെയാണ് ജോലിയെങ്കിൽ എന്നും പോയി വരാൻ കഴിയും. പക്ഷേ ദൂരെ എന്നാലേ അവള്‍ പറഞ്ഞത്.

“തമിഴ്‌നാട്ടില്‍ എവിടെ?” ഞാൻ ചോദിച്ചു.

“ഊട്ടി....!!” മടിച്ചു മടിച്ചാണ് ഡാലിയ പറഞ്ഞത്.ഉടനെ ആന്റി അവളെ തറപ്പിച്ചു നോക്കി.

💬 Comments

View all comments