Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
കറുത്ത പൊട്ട് ഇല്ലാ.” നാണത്തോടെ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“സോറി ഡാലിയ. ഞാൻ... ഞാൻ—”
“അതൊന്നും സാരമില്ല.” ഡാലിയ ചിരിച്ചു. “പിന്നേ ഇത്തവണയും മൂന്ന് ദിവസം നിന്നിട്ട് മുങ്ങാനാ പ്ലാൻ?” അവള്‍ ചോദിച്ചു.
“യേയ്, ഓണം കഴിഞ്ഞ് പത്തൊന്‍പതിന് ഞാൻ പോകും.” ഞാൻ പറഞ്ഞതും അവള്‍ പെട്ടന്ന് നിലത്ത് നോക്കിയിരുന്ന് എന്തോ കാര്യമായി ചിന്തിക്കാൻ തുടങ്ങി.
അവളുടെ ചിന്തകളെ ശല്യം ചെയ്ത് മുറിക്കാൻ മനസ്സില്ലാതെ ഞാൻ അവളെ നോക്കി വെറുതെ ഇരുന്നു.
അപ്പോ ആന്റി കിച്ചനിൽ നിന്നിറങ്ങി വന്നു. കൊണ്ടുവന്ന ട്രേ ടീപ്പോയിൽ വച്ചിട്ട് ഒരു ഗ്ലാസ്സ് ജൂസ് എനിക്കെടുത്തു തന്നപ്പോഴാണ് ഡാലിയ ചിന്ത മുറിച്ച് ഞങ്ങളെ നോക്കിയത്.
“ഈ പെണ്ണിന് എന്തുപറ്റി..?” ആന്റി എന്നോട് ചോദിച്ചു.
“ആന്റി പോയപ്പോ അവൾ കോമയിലായി. ആന്റി തിരിച്ചു വന്നതും കോമ മാറി. ഇവളെ നിയന്ത്രിക്കുന്ന സ്വിച്ച് വല്ലതും ആന്റി കണ്ടുപിടിച്ചോ?”
എന്റെ പറച്ചില്‍ കേട്ട് അമ്മയും മോളും പൊട്ടിച്ചിരിച്ചു.
ചിരി നിന്നതും ഡാലിയയുടെ മുഖത്ത് പെട്ടന്ന് നിസംഗത ഉണ്ടായത് ഞാനും ആന്റിയും ശ്രദ്ധിച്ചു. അതു കണ്ട് ആന്റിയുടെ മുഖത്ത് ആശങ്ക പടർന്നു പിടിച്ചു.
“അമ്മാ, എനിക്കൊരു കാര്യം പറയാനുണ്ട്.”
“എന്തുകാര്യം?” ആന്റി ആശങ്കയോടെ ചോദിച്ചു.
അപ്പോ ഡാലിയ എന്നെ നോക്കിയാണ് സംസാരിച്ചത്. “ചേട്ടാ, ‘ജോബ് ഇന്റര്‍വ്യൂ’ എന്നൊരു വാട്സാപ് ഗ്രൂപ്പുണ്ട്. അതിൽ, എനിക്ക് എക്സ്പീരിയൻസുള്ള വെബ് ഡെവലപ്പർ ജോലിയുടെ ഒരു ആഡ് കണ്ടിട്ട് അവരുടെ ഓഫീസിൽ ഞാൻ വിളിച്ചായിരുന്നു. വിളിച്ചിട്ട് ഇന്ന് അഞ്ച് ദിവസമായി.”
“ആണോ, എന്നിട്ട്?” ഞാൻ ആന്റിയെ പാളിയൊന്ന് നോക്കി.
“എന്നോട് ഇന്റര്‍വ്യൂ അറ്റൻഡ്
💬 Comments
View all comments